മഹാനായ വിശുദ്ധ ആൽബെർട്ട്

0
193

നവംബർ15

‘ജർമ്മനിയുടെ പ്രകാശം” എന്ന് വിശുദ്ധൻ വിളിക്കപ്പെട്ടിരുന്നത് അദ്ദേഹം അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുൻജെൻ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടുത്തെ രണ്ടാം ഡോമിനിക്കൻ ജനറലിന്റെ സ്വാധീനത്താൽ അദ്ദേഹം 1223-ൽ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്‌സ് സഭയിൽ ചേർന്നു. 1248-ൽ പാരീസിൽ വെച്ച് ദൈവശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി.
തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിയായിരുന്നു. 1254-ൽ ആൽബെർട്ട് ജർമ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജർമ്മൻ പണ്ഡിതനായ ആൽബെർട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു. തന്റെ 80-ാമത്തെ വയസ്സിൽ ഇദ്ദേഹം നിര്യാതനായി. 1931 ഡിസംബർ 11-ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധൻ ചിലവഴിച്ചിരുന്നത്. സഭയുടെ പ്രധാനപ്പെട്ട വേദപാരംഗതരുടെ ഗണത്തിൽ ഈ വിശുദ്ധനും ഉൾപ്പെടുന്നു.