മാർപാപ്പായെക്കുറിച്ചുള്ള സിനിമ മെയ് 18 ന് തിയേറ്ററിലെത്തും

0
167

വത്തിക്കാൻ: ”Pope Francis A Man of His Word” എന്ന പേരിലുള്ള സിനിമ മെയ് പതിനെട്ടിന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് വത്തിക്കാൻ അറിയിച്ചു. വത്തിക്കാൻ മാധ്യമവിഭാഗത്തിന്റെ പ്രീഫെക്ട് മോൺ. ദാരിയോ വിഗണോയുടെ നിർദേശത്തിൽ ആരംഭിച്ച ഈ സിനിമ ഫ്രാൻസിസ് പാപ്പായെക്കുറിച്ചല്ല, പാപ്പായോടൊത്തുള്ള ചിത്രമാണ്.
വിം വെൻഡേഴ്‌സ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഫ്രാൻസിസ് പാപ്പായുടെ ആശയങ്ങളും സന്ദേശങ്ങളുമാണ് കേന്ദ്രപ്രമേയമാക്കിയിരിക്കുന്നത്. ആഗോളപ്രശ്‌നങ്ങളായ സാമൂഹ്യനീതി, കുടിയേറ്റം, സാമ്പത്തിക അസമത്വം, ഭൗതികത, കുടുംബങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിത്രം ഉത്തരം നൽകുന്നു.
പാപ്പായുടെ അപ്പസ്‌തോലികസന്ദർശനങ്ങളും ഐക്യരാഷ്ട്രസഭയിലും മറ്റു സുപ്രധാന സമ്മേളനങ്ങളിലും നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ജയിൽ, അഭയാർത്ഥി ക്യാമ്പുകൾ സന്ദർശനവേളകളും സിനിമയുടെ ഭാഗമായിരിക്കുന്നു. ചിത്രത്തിലുടനീളം, പാവങ്ങളെക്കുറിച്ചുള്ള പാപ്പായുടെ പരിഗണനയും സാമൂഹ്യ, പരിസ്ഥിതി പ്രശ്‌നങ്ങളിലുള്ള പാപ്പായുടെ ഇടപെടലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം, പാപ്പായുടെ പേരിനു കാരണഭൂതനായ വിശുദ്ധൻന്റെ ജീവിതനിമിഷങ്ങളും ഉചിതമായി സംയോജിപ്പിച്ചിട്ടുണ്ട്. വെൻഡേഴ്‌സ്, സാമന്ത ഗന്ദോൾഫി, അലെസ്സാന്ദ്രോ ലോ മോണക്കോ, അന്ദ്രെയാ ഗംബേത്ത, ഡേവിഡ് റോസിയെർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ,