മികച്ച കാലാവസ്ഥക്കായി കാത്തിരിക്കണം; വിജയാശംസകളുമായി വത്തിക്കാൻ പ്രതിനിധിസംഘം

0
576

പോളണ്ട്: മികച്ച കാലാവസ്ഥക്കായി കാത്തിരിക്കണമെന്നും കലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേർന്നും ‘കോപ്24’ൽ വത്തിക്കാൻ പ്രതിനിധി സംഘം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി  പോളണ്ടിൽ നടന്ന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാൻ പ്രതിനിധികൾ ഇതുസംബന്ധിച്ച കാര്യങ്ങൾ പങ്കുവെച്ചത്. 24ാമത്തെ ‘കോപ്24’ൽ 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

‘കോപ്24’ൽ വത്തിക്കാൻ പ്രതിനിധി സംഘം അവതരിപ്പിച്ച ‘എന്നാണ് ഭൂമിയുടെയും അതിലെ മനുഷ്യരുടെയും നിലവിളിക്ക് ഉത്തരം ലഭിക്കുക’ എന്ന പ്രമേയം എറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് പൊതുനന്മയ്ക്കായി പ്രവർത്തിക്കാനുള്ള വിവിധ രാജ്യങ്ങളുടെ സന്നദ്ധതയും സമ്മേളനത്തിൽ വ്യക്തമാക്കി.

ചെറിയ രാജ്യങ്ങളെ സംബന്ധിച്ചുള്ള ഉത്കണ്ഠയും രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ചചെയ്തു. നിലവിലെ നയങ്ങൾ മനുഷ്യാവകാശങ്ങളെ കുറച്ച് കാണുകയാണെന്ന് വത്തിക്കാൻ പ്രതിനിധി സംഘത്തിന്റെ തലവനും സ്റ്റേറ്റ് സെക്രട്ടറിയുമായ കർദിനാൾ പിയാത്രോ പരോളിൽ പറഞ്ഞു. കൂടാതെ തീർത്തും പാവപ്പെട്ടവരെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള താപനം കുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിനിധി സംഘം ഉച്ചകോടിയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ കാലാവസ്ഥ സംരക്ഷണ പ്രക്രിയകളിലും സംഭാവനകളിലും പ്രത്യേക താത്പര്യവും തിടുക്കവും കാട്ടണം. മാത്രമല്ല വ്യക്തിജീവിതശൈയലയിൽ മാറ്റം വരുത്തിക്കൊണ്ട് ഈ ലക്ഷ്യം കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.