മെഴ്സി ഹെൽത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച മാനവശേഷി വിഭാഗം

0
189

ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ഹ്യൂമൻ റിസോഴ്‌സ് മാനേജ്മന്റ് ടീമായി മെഴ്സി ഹെൽത്തിന്റെ മാനവശേഷി വിഭാഗത്തെ എച്ച് ആർ ഡി മാഗസിൻ തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് മേഴ്സി ഹെൽത്ത് ഈ നേട്ടം സ്വന്തമാക്കുന്നത്. വർഷം തോറും നടത്തുന്ന സർവ്വേയിലൂടെയാണ് മികച്ച എച്ച് ആർ ടീമിനെ എച്ച് ആർ ഡി മാഗസിൻ കണ്ടെത്തുന്നത്.

മേഴ്സി ഹെൽത്ത് ഉപയോഗിക്കുന്ന വീഡിയോ കോൺഫെറൻസിങ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ, ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങൾ, റെമ്യൂണറേഷൻ എന്നിവയെ വിലയിരുത്തിയാണ് മെഴ്സി ഹെൽത്തിന്റെ മാനവശേഷി വിഭാഗത്തെ മാഗസിൻ തെരഞ്ഞെടുത്തത്.

അതേസമയം, രാജ്യത്തെ ഏറ്റവും മികച്ച മാനവ ശേഷി വിഭാഗത്തിനുള്ള അംഗീകാരത്തെ ഏറെ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മേഴ്സി ഹെൽത്ത് എച്ച് ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൈറ്റ് മക്കോർമക് പറഞ്ഞു.