മെൽബണിൽ പ്രിസൺ ഫെല്ലോഷിപ്പ് സെമിനാർ

0
154

മെൽബൺ: പ്രിസൺ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയൻ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഇൻഫർമേഷൻ നൈറ്റ് ഫെബ്രുവരി പത്തൊൻപതിന് നടക്കും. മെൽബണിലെ ഡോൺകാസ്റ്ററിലുള്ള പ്രിസൺ ഫെല്ലോഷിപ്പ് ഓഫീസിൽ വെച്ചാണ് വൈകുന്നേരം ഏഴുമുതൽ ഒൻപതുവരെ ഇൻഫർമേഷൻ നൈറ്റ് നടക്കുക.

പ്രിസൺ മിനിസ്ട്രിയുടെ വിവിധ കർമ്മപരിപാടികളെ പറ്റിയും മിനിസ്ട്രിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് ഈ വർഷം നൽകുന്ന പ്രത്യേക ദൗത്യങ്ങളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. തടവുകാരെ സുവിശേഷം അറിയിക്കുക, അവരുടെ കുടുംബങ്ങളെ സഹായിക്കുക, കുട്ടികൾക്ക് അവരുടെ പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകുക, ബുക്ക് ക്ലബ് പോലെയുള്ള സംരംഭങ്ങൾ തടവുകാർക്കും കുടുംബത്തിനുമായി ഒരുക്കുക, ചാപ്ലൈൻസി സർവീസുമായി സഹകരിക്കുക എന്നിവയാണ് പ്രിസൺ ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ. തടവുകാരെ സുവിശേഷവും ദൈവകരുണയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിസൺ ഫെല്ലോഷിപ്പ് സ്ഥാപിതമായത്.