മെൽബൺ സീറോ മലബാർ കത്തീഡ്രൽ: യാഥാർത്ഥ്യത്തിലേക്ക് ഒരു ചുവടുകൂടി

0
1282

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹം എപ്പിങ്ങിൽ സ്വന്തമാക്കിയ സ്ഥലത്തിൽ കത്തീഡ്രൽ നിർമാണത്തിന് വിറ്റൽസി കൗൺസിലിന്റെ അനുമതി. കത്തീഡ്രൽ എന്ന സ്വപ്‌നയാത്ര യാഥാർത്ഥ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറിയ സന്തോഷത്തിലാണ് അവിടത്തെ വിശ്വാസീസമൂഹം.

എപ്പിങ്ങിൽഹ്യും ഫ്രീവേക്ക് സമീപമുള്ള രണ്ടേ മുക്കാൽ എക്കർ സ്ഥലത്താണ് കത്തീഡ്രലിനും പാരീഷ് ഹാളിനും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള അനുമതി നൽകിയിരിക്കുന്നത്. മെൽബണിലെ സീറോ മലബാർ സഭാഗങ്ങളായ ബെനിറ്റ് സേവ്യർ, ജെനി റിജൊ എന്നിവരാണ് കത്തീഡ്രലിന്റെ ഡിസൈനിങ്ങ് നിർവഹിച്ചത്.

കത്തീഡ്രൽ ഇടവകാഗംങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കത്തീഡ്രലിന്റെയും പാരീഷ് ഹാളിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് വികാരി ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ, ബിൽഡിങ്ങ് കമ്മിറ്റി കൺവീനർ ഷിജി തോമസ് എന്നിവർ അറിയിച്ചു.