രാജ്യാന്തര സുരക്ഷ സംവാദവും സഹകരണവും കൊണ്ടേ സാധ്യമാകൂ: ആർച്ചുബിഷപ്പ് ഐവൻ ജുർക്കോവിസ്

0
73

വത്തിക്കാൻ: രാജ്യാന്തര സുരക്ഷയും സമാധാനവും, യുദ്ധംകൊണ്ടല്ല, സംവാദത്തിൻറെ സംസ്‌ക്കാരവും സഹകരണവും കൊണ്ടേ സാധ്യമാകൂവെന്ന് വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ യു.എൻ നീരീക്ഷകൻ, ആർച്ചുബിഷപ്പ് ഐവൻ ജുർക്കോവിസ്. മാരകമായ സ്വയം പ്രഹരശേഷിയുള്ള ആയുധകാര്യങ്ങളിൽ വിദഗ്ധരായവരുടെ അന്താരാഷ്ട്രസംഘത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരകായുധങ്ങളുടെ ഏതൊരു ഉപയോഗവും ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ടെന്നും, അതിൻറെ ഉപയോഗത്തിലെ നിയമസാധുതയും ധാർമികതയും, കൃത്രിമ ബൗദ്ധിക സാങ്കേതികതയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. സാങ്കേതികയെ നിയന്ത്രിക്കാനും അതിന് അതിരു കല്പിക്കാനും ലവുദാത്തോ സീ എന്ന ചാക്രികലേഖനത്തിൽ പാപ്പാ പ്രബോധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന ഈ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളെ ആർച്ചുബിഷപ്പ് പ്രത്യേകമായി അഭിസംബോധനയിൽ പരാമർശിച്ചിരുന്നു.