ലഹരിവിരുദ്ധ പോരാട്ടം പ്രേഷിതപ്രവർത്തനം

0
308

എറണാകുളം: സഭയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രേഷിതപ്രവത്തനമാണ് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി. ആഗോള ലഹരിവിരുദ്ധ ദിനത്തിൽ കെ.സി.ബി.സി.മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനനന്മ ആഗ്രഹിക്കുന്നവരെല്ലാം ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേരണം. മദ്യവിരുദ്ധ പോരാട്ടം സഭ തുടരും. സഭയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രേക്ഷിത പ്രവർത്തനമാണിത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും മത-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും സർക്കാരും ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുത്താൻ യഞ്ജം തുടരണം; കർദിനാൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഹൈബി ഈഡൻ എം. എൽ.എ.ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ, മോൺ മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ.ചാർളി പോൾ, പ്രിൻസിപ്പൽ സിസ്റ്റർ നീലിമ സി.എസ്..എസ്.ടി, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ.പോൾ കാരാച്ചിറ, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ആന്റണി ജേക്കബ് ചാവറ, ഷൈബി പാപ്പച്ചൻ, സിസ്റ്റർ ആൻ സി.എസ്.എസ്.ടി. തുടങ്ങിയവർ പ്രസംഗിച്ചു.