‘ലെന്റ് 2018’: ഇരുപത്തഞ്ചാം നോമ്പുദിന സന്ദേശം

0
169

ഞാൻ ഒരു ഓസ്ട്രേലിയനാണെന്നു നിങ്ങൾക്കെല്ലാം അറിയാം. ഞാൻ ജനിച്ചതും വളർന്നതും വിവാഹം ചെയ്തതുമൊക്കെ ഓസ്ട്രേലിയയിൽ നിന്നാണ്. പക്ഷെ, ഇപ്പോൾ ഞാൻ ഓസ്ട്രേലിയയിലും അമേരിക്കയിലുമായാണ് ജീവിക്കുന്നത്. എനിക്ക് ഓസ്ട്രേലിയൻ ഭാഷയുടെ ഉച്ചാരണമാണെന്നാണ് എല്ലാവരും പറയുന്നത്. ഒരിക്കൽ അമേരിക്കയിലെ ഒരു ഹോട്ടലിൽ ഞാൻ ഭക്ഷണം ഓർഡർ ചെയ്യുന്നത് കേട്ട് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ദമ്പതികൾ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിച്ചു. എന്റെ ഇംഗ്ലീഷ് സംസാരത്തിന് ഒരു സവിശേഷ ഉച്ചാരണം ഉണ്ടെന്നും അത് കേൾക്കാൻ നല്ല രസമാണെന്നും അവരെന്നോട് പറഞ്ഞു. എന്നാൽ എനിക്കിത് വരെ അത് തോന്നിയിട്ടില്ല.

അതുപോലെ, ഒരിക്കൽ ഞാൻ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ മറ്റൊരുകൂട്ടം ചെറുപ്പക്കാരും വളരെ അത്ഭുതത്തോടെ എന്റെ സംസാരം കേട്ടിരുന്നു.
എനിക്ക് അവരുടെ ഭാഷ വളരെ വ്യത്യസ്തമായാണ് തോന്നിയത്. അവരുടെ ഭാഷ കേൾക്കുമ്പോൾ അമേരിക്കൻ ടിവി ചാനൽ കാണുന്നത് പോലെ എനിക്ക് തോന്നും, ഈ ഭാഷാ വ്യത്യസം എനിക്കുണ്ടെകിലും എനിക്കത് മനസിലാകുന്നില്ല. നമ്മുടെ ജീവിതത്തിൽ ഉപബോധ മനസ് നിയന്ത്രിക്കുന്ന കുറെ കാര്യങ്ങളുണ്ട്. കുട്ടികാലം മുതലേ നാം ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ, സ്വഭാവങ്ങൾ, മാതാപിതാക്കളുടെ ഇടപെടലുകൾ, നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകൾ തുടങ്ങി നിരവധി ഘടകങ്ങൾ അതിന് കാരണമാകും.

ഉപബോധമനസിന്റെ ഇടപെടൽ നമുക്ക് കാണണോ കേൾക്കാനോ കഴിയുന്നില്ലെങ്കിലും അത് നമ്മുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുപോലെതന്നെയാണ് നമ്മുടെ ദൈവവുമായുള്ള നമ്മുടെ ബന്ധവും. ദൈവം നമ്മുടെ ഉപബോധമനസിനെ നിയന്ത്രിച്ചേക്കാം . നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളിലും ദൈവം ഇടപെടും. ചിലപ്പോൾ, നിങ്ങളുടെ ഭാര്യയോട് ഒരു നല്ലവാക്ക് പറയാൻ, ചിലപ്പോൾ അവരുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനൊക്കെ ദൈവം നിങ്ങളുടെ മനസിനെ പ്രചോദിപ്പിക്കും.

ചിലപ്പോൾ ദൈവഹിതമായ ജീവിതം നയിക്കാൻ നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ സമ്മതിച്ചെന്ന് വരില്ല. നിങ്ങൾ അറിയാതെ നിങ്ങളുടെ രാജ്യം, നിങ്ങളുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്നിവ നിങ്ങളെ നിയ്രന്തിരിക്കുന്നുണ്ടാകും. അപ്പോഴാണ് നാം ആത്മശോധന നടത്തേണ്ടത്. ഈ സമയത്തതാണ് നാം തീവ്രമായ ധ്യാനത്തിലേക്കു കടക്കേണ്ടത്. ദൈവവുമായുള്ള അഗാധമായ ഒരു ബന്ധത്തിലേക്ക് നാം പ്രവേശിക്കണം. ദൈവത്തിന് വിധേയമായി നമ്മുടെ ജീവിതം അവിടുത്തേക്ക് നൽകണം. നോമ്പുകാലത്തിന്റെ രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ നാം ഏറെ തീവ്രമായി ഇതിനെ കുറിച്ച് ചിന്തിക്കണം. നിങ്ങളുടെ ഉപബോധ മനസിൽ സൗഖ്യമാകാത്ത പ്രശ്‌നങ്ങളെപ്പറ്റിയുള്ള ബോധ്യം നിങ്ങൾക്കുണ്ടാകണം. ക്ഷിപ്രകോപം, നിങ്ങൾക്ക് ഏറെ ഭയമുള്ള സാഹചര്യങ്ങൾ, തുടങ്ങി എന്തവസ്ഥയാണെങ്കിലും അവിടുത്തേക്കു സമർപ്പിക്കുക.

ജീവിതത്തിൽ ഉപബോധമനസിനുള്ള പ്രാധ്യാന്യം തിര്ച്ചറിഞ്ഞ് അതിന്റെ നിയന്ത്രണത്തെപ്പറ്റി മനസിലാക്കുന്നതും ദൈവവുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കാൻ ഏറെ സഹായിക്കും. അവ മനസിലാക്കി ജീവിക്കുമ്പോൾ, ദൈവത്തിന്റെകൃപ നമുക്ക് ലഭിക്കും അങ്ങനെ യോഹന്നാൻ 10 :10 ൽ പറയുന്നതുപോലെ നമ്മുടെ സ്വാതന്ത്ര്യം പൂർണ്ണമാകും.

എന്റെ നല്ല ദൈവമേ ഞങ്ങളുടെ ജീവിതങ്ങളിൽ നിരവധി തടസങ്ങളുണ്ട്. അത് നിന്റെ കൃപയിലൂടെ കണ്ടുപിടിച്ച് മനസ്സിനെ ഒരുക്കാൻ ഞങ്ങളെ സഹായിക്കണമേ. ഉപബോധ മനസിലെ തടസങ്ങൾ അങ്ങയെ കണ്ടെത്താനിടയാക്കുന്നില്ലെങ്കിൽ അങ്ങയുടെ കൃപ ഒഴുക്കി ഞങ്ങളെ രക്ഷിക്കണമേ.