‘ലെന്റ് 2018’: ഇരുപത്താറാം നോമ്പുദിന സന്ദേശം

80

ഈസ്റ്ററിന്റെ സ്മാരകമായി നിങ്ങൾക്കൊരു കുരിശുരൂപമയയ്ക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അതിനാൽ നിങ്ങളുടെ മേൽവിലാസം എനിക്കയയ്ക്കണം. ദൈവം നിങ്ങളോട് സംസാരിക്കുന്നെങ്കിൽ ദൈവത്തിന് നിങ്ങളിലൂടെ മറ്റുള്ളവരോടും സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. പുറത്തെവിടെയെങ്കിലും പോയാൽ രാഷ്ട്രീയം സംസാരിക്കാൻ പാടില്ലെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ, നാം വിശ്വാസത്തെപ്പറ്റി സംസാരിക്കണം.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബൈബിളിൽ പറയുന്നത് ദൈവത്തിന്റെ സാക്ഷികളാകണമെന്നാണ്. ലോകത്തിന്റെ അതിരുകൾ വരെ പോയി ദൈവത്തിന് സാക്ഷ്യം നൽകണമെന്ന് ദൈവവചനം ആവശ്യപ്പെടുന്നു. പക്ഷെ, വാസ്തവത്തിൽ നമ്മിലേറെപ്പേരും ലോകത്തിന്റെ അതിർത്തികൾ വരെ യാത്രചെയ്യാറില്ല. അതിനാൽ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിലാണ് ദൈവത്തിന് നാം സാക്ഷ്യം നൽകേണ്ടത്. മറ്റുള്ളവർ നമ്മുടെ സംസാരം കേട്ടിട്ടില്ല, മറിച്ച് നമ്മുടെ ജീവിതം നോക്കിയാണ് നമ്മെ വിലയിരുത്തേണ്ടത്.

നാം മറ്റുള്ളവരുടെ ജീവിതത്തെ ഉറ്റു നോക്കുന്നവരാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിജയങ്ങൾ, പരാജയങ്ങൾ, ഉയർച്ചകൾ എന്നിവ എങ്ങനെ തരണം ചെയ്യുന്നുവെന്ന് നോക്കിയാണ് പലരും നമ്മെ വിലയിരുത്തുന്നത്. ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നപോലെ ഞാൻ വന്നിരിക്കുന്നത് ജീവൻ നൽകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ആണ്. അതിനാൽ ദൈവം നമ്മോട് സംസാരിക്കുന്നുണ്ടെങ്കിൽ അവിടുത്തേക്ക് നമ്മിലൂടെ മറ്റുള്ളവരോട് സംസാരിക്കാനുണ്ടെന്ന് ഉറപ്പാണ്. ദൈവം നമ്മുടെ ജീവിതസാഹചര്യം, ജോലിസ്ഥലം, സുഹൃത്തുക്കൾ എന്നിവയെപ്പറ്റി നമ്മോട് സംസാരിക്കുന്നുണ്ടെങ്കിൽ അതിലൂടെ അവിടുത്തേക്ക് മറ്റുള്ളവരോട് സംസാരിക്കാനുണ്ടാകും

ഞാൻ ചെറുപ്പത്തിൽ വചനപ്രഘോഷണം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു പലരും അത് പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഞാൻ ദൈവത്തിന്റെ സ്വരം ശ്രവിച്ചു. അത് നിരവധി കവാടങ്ങൾ എനിക്ക് തുറന്നു തന്നു. ഇതുതന്നെയാണ് നമുക്കും സംഭവിക്കുക. നാം ആ വിളിക്കനുസരണം പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ ഒരു ആഗ്രഹവും പൂവണിയുകയില്ല. ഞാൻ എന്തൊക്കെ പ്രസംഗിച്ചാലും മികച്ച മാർക്ക് വാങ്ങിയാലും ഞാൻ വീട്ടിലെങ്ങനെ പെരുമാറുന്നു, എങ്ങനെ സുഹൃത്തക്കൾക്കിടയിൽ നടക്കുന്നു ജോലിസ്ഥലത്തെങ്ങനെ ചിലവഴിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾനോക്കിയാണ് സമൂഹം എന്നെ വിലയിരുത്തുക. അത് തന്നെയാണ് നോമ്പിൽ സംഭവിക്കുന്നതും. ദൈവം പരമപരിശുദ്ധൻ, നാം പൂർണ്ണ ബലഹീനൻ. പക്ഷെ, അവിടുന്ന് തന്റെ പരിശുദ്ധിയിലേക്കു നമ്മെ നയിക്കാൻ ചില നിയമങ്ങൾ നൽകിയിട്ടുണ്ട്.

പക്ഷെ മനുഷ്യത്വം ബലഹീനമായി നിലംപതിക്കുമ്പോൾ ദൈവത്തിന്റെ മഹോന്നതശക്തി നമ്മെ ഉയർത്തി അവിടുത്തോടൊപ്പമാക്കുന്നു. അത്തരമൊരുപരിവർത്തനമാണ് ജീവിതത്തിൽ നടക്കുന്നത്. അതിനുള്ള വിളിയാണ് നോമ്പിൽ ദൈവം നമുക്ക് നൽകുന്നത്. അതിനാൽതന്നെ ദൈവം നമ്മെ ഒരു ജീവിതതാന്തസിലേക്കു വിളിച്ചിട്ടുണ്ടെകിൽ അതിലൂടെ അവിടുന്ന് നമ്മോടുസംസാരിക്കുന്നു. അത് പക്ഷെ നമ്മുടെ വാക്കുകളിലൂടെ ആയിരിക്കണമെന്നില്ല മറിച്ച് നമ്മുടെ ജീവിതത്തിലൂടെ ആയിരിക്കും. അതുകൊണ്ട് നിങ്ങൾ ഇന്ന് എവിടെയായാലും ദൈവം നിങ്ങളോട് സംസാരിക്കുണ്ടെകിൽ അത് മറ്റുള്ളവരിലേക്കെത്തിക്കാൻ നിങ്ങൾക്കുകടമയുണ്ട്. ഏറെ വെല്ലുവിളി നേരിടുന്ന ഒരുപ്രവൃത്തിയാണ് ഇത്. പക്ഷെ അത് നിങ്ങൾ ചെയ്യണം.

ദൈവമേ, നിന്റെ മുമ്പിൽ ഞങ്ങളിതാ. ഞങ്ങളോട് സംസാരിക്കണമേ നിന്റെ സ്വരത്തിന്റെ അർഥം മനസിലാക്കാനും അത് മറ്റുള്ളവർക് നൽകി അവിടുത്തെ സാക്ഷികളാകാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ