‘ലെന്റ് 2018’: ഇരുപത്തിനാലാം നോമ്പുദിന സന്ദേശം

0
164

രണ്ടു മൂന്നു വർഷംമുമ്പ് ഞാനും ഭാര്യയുംകൂടി സ്‌പെയിനിൽ ഒരു ഒഴിവുകാലം ചെലവഴിക്കാൻ പോയി. അതുവരെ പോകാത്ത ഒരു റെസ്റ്ററന്റിൽ കയറി. നല്ല ഭംഗിയുള്ള, തിരക്കുള്ള സ്ഥലം. പാട്ടും മേളവുംകൊണ്ട് ഏറെ മനോഹരമായ ഇടം. അവിടത്തെ മുതലാളി ഞങ്ങൾക്ക് ഭക്ഷണം നൽകുന്ന കൂട്ടത്തിൽ പറഞ്ഞു: -ഇവിടെ പോക്കറ്റടിക്കാരെ സൂക്ഷിക്കണം, അതുകൊണ്ടു നിങ്ങളുടെ സാധനങ്ങൾ കരുതലോടെ വെക്കണം.’

ഞാൻ എന്റെ ഫോൺ ടേബിളിന്റെ നടുവിൽ വെച്ചു, ആരുംപോക്കറ്റടിക്കാതിരിക്കാൻ. അങ്ങനെയിരിക്കെ, മാന്യത തോന്നുന്ന ഒരു ചെറുപ്പക്കാരൻ, ഒരു കുറിപ്പുമായി എന്റെ അടുത്ത് വന്നു. എനിക്ക് ഇംഗ്ലീഷ് അറിയില്ല കുറച്ച പണം തന്നുസഹായിക്കാനോ എന്നായിരുന്നു കുറിപ്പ്. ഞാൻ പണം നൽകാൻ തിരിഞ്ഞ മാത്രയിൽ, എന്റെ ഫോൺ അവൻ കൈക്കലാക്കിയിരുന്നു.

ഏറെ സ്‌നേഹത്തോടെ, ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ ഞാൻ കൊടുത്ത പണവുമായി പോയി. പിന്നീട് ഞാൻ അവിടെനിന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോളാണ്, എന്റെ ഫോൺ പോയ കാര്യം അറിയുന്നത്. എന്റെ മുഖം കണ്ടു ആ മുതലാളി എന്നോട് ചോദിച്ചു, നിങ്ങളെ ആരോ പോക്കറ്റടിച്ചല്ലേ എന്ന്, എനിക്ക് ശരിക്കും നല്ല ചിരിയാണ് വന്നത്.

എന്തായാലും, ഇതുപോലെ ഒരു ചെറുപ്പക്കാരൻ ബൈബിളിലും ഉണ്ട്. ഒരു ധനവാനായ ചെറുപ്പക്കാരൻ. അവൻ ചെറുപ്പം മുതൽ എല്ലാ കൽപ്പനകളും നല്ല രീതിയിൽപാലിച്ചുപോന്ന വ്യക്തിയായിരുന്നു. അവൻ യേശുവിനോട് ചോദിക്കുകയാണ്, ഞാൻ കൽപ്പനകളെല്ലാം പാലിക്കുന്നുണ്ട്, ഇനി ദൈവരാജ്യം പ്രാപിക്കാൻ എന്തെങ്കിലും ചെയ്യണമോ എന്ന്.

നീ ഒരു കാര്യം കൂടിചെയ്യാനുണ്ട്. നിനക്കുള്ള സമ്പത്തു മുഴുവൻ വിറ്റു ദരിദ്രർക്ക് കൊടുത്തശേഷം എന്നെ വന്നു അനുഗമിക്കുക എന്നായിരുന്നു ഈശോയുടെ മറുപടി. അവൻ ഒന്നും മിണ്ടാതെ തിരിച്ചുപോയി എന്നാണ് ബൈബിൾ പറയുന്നത്. കാരണം, അവനു ഏറെ സമ്പത്തുണ്ടായിരുന്നു. അവൻ പിന്നെ എന്തുചെയ്‌തെന്നോ എന്തു മാറ്റം വന്നുവെന്നോ ബൈബിൾ പറയുന്നില്ല.

ആ ചെറുപ്പക്കാരൻ, ഏറ്റവും നല്ലവനാകാൻ എന്ത് ചെയ്യണമെന്നാണ് യേശുവിനോടു ചോദിച്ചത്. നാമും ഏറ്റവും നല്ലവനാകാനാണ് ശ്രമിക്കേണ്ടത്. ജീവിതം ഒരു മത്സരമാക്കുകയല്ല, മറിച്ച്, ഏറ്റവും നന്നായി ജീവിക്കുക എന്നതാണ് പ്രധാനം. നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ലത് ദൈവത്തിനു മ റ്റുള്ളവർക്കുമായി നൽകുക എന്നതാണ്. നമ്മുടെ കഴിവുകൾ, നമ്മുടെ ചിന്തകൾ എല്ലാം ഏറ്റവും നല്ലതാക്കാൻ ശ്രമിക്കുക.

നമ്മുടെ ജീവിതം ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കുക, അതാണ് നോമ്പുകാലം നമ്മേ ഓർമപ്പെടുത്തുന്നത്. നിങ്ങളുടെ ഏറ്റവും നല്ല ദിവസവും ഏറ്റവും നല്ല സമയത്തും നിങ്ങൾക്കു ഒരു പക്ഷെ നിങ്ങളിലെ ഏറ്റവും നല്ലതിനെ നിങ്ങൾക്കു മറ്റുള്ളവർക്കു നൽകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ, കുരിശിൽ നമുക്കായി മരിച്ച യേശുവിലേക്കു നാം നോക്കണം .

ഏറ്റവും നല്ല രീതിയിൽ ഈ ജീവിതം കാഴ്ചവെക്കാൻ നമ്മുക്ക് യേശു നമ്മുടെ ജീവിതത്തിൽ വേണം. അവിടത്തോട് പറയണം, ദൈവമേ, ഞാൻ എന്റെ ഏറ്റവും നല്ലഒരു ജീവിതം മറ്റുള്ളവർക്ക് നൽകാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. നീ എന്നെ സഹായിക്കണം. നീ ഇല്ലാതെഎനിക്കതു സാധ്യമല്ല.

നിങ്ങൾ എല്ലാവരും എല്ലാ ദിവസവും ദൈവത്തിന്റെ മുമ്പിലെത്തി അവിടത്തോട് പറയണം, എന്നെ ഏറ്റവും നല്ല ജീവിതം കാഴ്ച്ചവെക്കാൻ സഹായിക്കണമേ. ഞാൻ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ടെകിലും ബൈബിൾ മുഴുവനും വായിക്കുന്നുണ്ടെകിലും എനിക്ക് ഇനിയും ഏറ്റവും നല്ല ജീവിതം നയിക്കണം എന്നതുതന്നെയാണ് എന്റെ ആഗ്രഹം.

അതുകൊണ്ടുതന്നെ എന്നും ഞാൻ എന്റെ ദൈവത്തോട് അത് തന്നെയാണ് പ്രാർത്ഥിക്കുന്നതും, എന്റെ ജീവിതത്തിൽ ഞാൻ പരിശ്രമിക്കുന്നതും. നിങ്ങളോരോരുത്തരോടും അതുമാത്രമാണ് എന്റെ അപേക്ഷയും. ഒപ്പം നിങ്ങൾ ആരെങ്കിലുംബാഴ്‌സലോണയിൽ പോകുന്നുണ്ടെങ്കിൽ ഫോൺ ഒരിക്കലും ടേബിളിൽ വെക്കരുത്!

ദൈവമേ, ഞങ്ങളെ അനന്തമായി സ്‌നേഹിക്കുന്നതിനെ ഓർത്ത് ഞങ്ങളിന്നു അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളിലെ ഏറ്റവും നല്ലതിനെ മറ്റുള്ളവർക്ക് നൽകാൻ ഞങ്ങളെ സഹായിക്കണമേ. ഈ നോമ്പുകാലം, നിന്റെ ജീവിതത്തോട് അനുരൂപരായി സ്വർഗത്തിന് യോജിച്ച രീതിയിൽ ജീവിതം ക്രമപ്പെടുത്താൻ ഞങ്ങളെ സഹായിക്കണമേ, ആമേൻ.