ലെന്റ് 2018: ഇരുപത്തിമൂന്നാം നോമ്പു ദിന സന്ദേശം

0
238

പരിവർത്തനം, മാറ്റം സംഭവിക്കുക എന്നാണല്ലോ മാനസാന്തരം അല്ലെങ്കിൽ പശ്ചാത്താപം എന്നതിന്റെ അർത്ഥം. നമ്മുടെ ബലഹീനതകളും ദൈവത്തിനു നമ്മുടെ ജീവിതത്തിലുള്ള ആവശ്യകതയും മുഖാഭിമുഖം കൊണ്ടുവരുന്ന സമയമാണ് നോമ്പുകാലം. അതിന്റെ ആവശ്യകത മനസിലാക്കിയാണ് നാം നമുക്ക് സാധിക്കുന്ന എല്ലാ കാര്യങ്ങളും ദൈവത്തിങ്കലേക്കു എത്താനായി ചെയ്യുക. നമുക്ക് മാനസാന്തരം പ്രാപിക്കണമെന്നുണ്ടെകിൽ, ഞാൻ കണ്ടെത്തിയ ചില മാർഗങ്ങളുണ്ട്.

ഒന്നാമത്തേത്, നിങ്ങൾ തീരുമാനമെടുക്കണം. ഞാൻ മനസാന്തരപ്പെടാൻ തീരുമാനിച്ചു എന്ന തീരുമാനം. ദൈവം തന്റെ കരുണ നമ്മിലേക്ക് ഒഴുക്കി, നമ്മുടെ ബലഹീനതകൾ മാറ്റാനുള്ള ശക്തി നമ്മുക്ക് തന്നു നമ്മെ സഹായിക്കുമെന്ന് വിശ്വസിച്ചു നാം സ്വയമായി തീരുമാനം എടുക്കണം. നിങ്ങൾ ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയാകില്ല. എന്ത് ചെയ്യുന്നുവോ ആ വ്യക്തിയെ ആകൂ നിങ്ങൾ. നിങ്ങൾക്ക് വണ്ണം കുറക്കണമെകിൽ നിങ്ങൾ എത്രമാത്രം അതിനെ കുറിച്ച് ചിന്തിച്ചിട്ടോ സംസാരിച്ചിട്ടോ കാര്യമില്ല. ജീവിത ചര്യയിൽ മാറ്റം വരുത്തി ഭക്ഷണ ക്രമം മാറ്റി വ്യായാമ മുറ ശീലിച്ചാൽ മാത്രമേ അത് സംഭവിക്കൂ.

നാം എത്ര ആളുകളോട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് കാര്യമില്ല മറിച്ച്, നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾക്കു നാം തന്നെ തുടക്കം കുറിക്കണം. ഇന്ന് നമ്മെ സഹായിക്കാൻ ഒത്തിരിയേറെ മർഗങ്ങളുണ്ട്. അതെല്ലാം നമ്മെ സഹായിക്കുക മാത്രമേ ഉള്ളു. നാം തന്നെ അതിനു ശ്രമിക്കണം. ഞാൻ പ്രാർത്ഥനയെക്കുറിച്ചു പുസ്തകമെഴുതിയിട്ടുള്ള ആളാണ്, ഏറെ വായിച്ചിട്ടുള്ള ആളാണ് എന്നിട്ടും പല സമയത്തും പ്രാർത്ഥന ഒരു ക~ിന പ്രക്രിയയായി തോന്നിയിട്ടുണ്ട്. പണ്ട്, നന്നായി പ്രാർത്ഥിക്കുന്ന ആരോടെങ്കിലും എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞാൽ, എന്നിക്കു നന്നായി പ്രാർത്ഥിക്കാൻ കഴിയും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.

ഇന്നും ചിലപ്പോൾ എനിക്ക് തോന്നും പ്രാർത്ഥന എന്നത് വളരെ വിരസമായ ഒരു കാര്യമാണെന്ന്. നാം നേരത്തെ എഴുന്നേറ്റു പ്രാർത്ഥിക്കാൻ സമയം കണ്ടെത്തണം. ആ തീരുമാനമാണ് ആദ്യം വേണ്ടത്. നോമ്പിൽ നാം ചെയ്യേണ്ടത്, നമ്മുടെ ബലഹീനമായ ശരീരത്തെ നാം തന്നെ നിർബന്ധ പൂർവം ദൈവത്തിങ്കലേക്കു തിരിക്കണം. അങ്ങനെ നമ്മുടെ ശരീരത്തിന്റെ നിയന്ത്രണം നാം തന്നെ ഏറ്റെടുക്കണം.

രണ്ടാമതായി നാം ചെയ്യേണ്ടത്, ദൈവ കൃപക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് നൽകുന്ന വരങ്ങളാണ് ദൈവകൃപ. അതും നമ്മുടെ യോഗ്യതകൾ നോക്കാതെ നമുക്ക് നൽകുന്ന അനുഗ്രങ്ങളാണ്. നാം പലവിധ ബലഹീനതകൾക്കു അടിമപെട്ടവരെങ്കിൽ, അവിടത്തെ കൃപ നൽകി അതിൽ നിന്ന് നമ്മെ രക്ഷിക്കാൻ നാം പ്രാർത്ഥിക്കണം. നിങ്ങൾ പുതിയ ജോലിയിലാണെകിൽ, പുതിയ ഒരു പ്രൊജക്റ്റ് തുടങ്ങുകയാണെങ്കിൽ, നിങ്ങൾ പ്രാർത്ഥിക്കണം.

നിങ്ങൾ പുതിയ തീരുമാനങ്ങൾ എടുക്കുകയെങ്കിൽ നിങ്ങൾക്കു അതിൽ ഭയമുണ്ട്കിൽ, ദൈവവചനം വിശവായിച്ചുകൊണ്ടു അവിടത്തോട് പറയണം: ‘ദൈവമേ നിന്റെ കൃപ എനിക്ക് വേണം.’ ആ ഒരു വിശ്വാസത്തിലാണ് ഞാൻ ഈ കാലെടുത്തുവെക്കുന്നതു. വിശ്വാസത്താൽ നിങ്ങൾ മുന്നേറുകയാണ് വേണ്ടത്. കൃപക്കുവണ്ടി പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മെ കാണും നമ്മുടെ മനസറിയും, അവിടുന്ന നമ്മോടൊപ്പം വരും.

നാം ദൈവത്തോട് പ്രാർത്ഥിച്ചു നീ തന്നെ എല്ലാം നടത്തൂ എന്ന് പറയുകയല്ല, അവിടുത്തോടൊപ്പം നടന്നു അവിടത്തെ പദ്ധതിക്കനുസരിച്ചു നാം നമ്മുടെ പ്രവർത്തികൾ ചെയ്‌യുകയാണ് വേണ്ടത്. അതുകൊണ്ടു മാനസാന്തരം ഒരു വികാരമല്ല മറിച്ച്, അത് ഒരു പ്രവർത്തിയാണ്, നമ്മുടെ ജീവിതത്തെ മാറ്റാനുള്ള നമ്മുടെ പ്രവർത്തി.

എന്റെ ദൈവമേ, എനിക്ക് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വേണം, നിന്റെ കൃപയില്ലാതെ എനിക്കൊന്നും സാധ്യമല്ല, പിതാവേ, ഇന്ന് ഈ നിമിഷം എന്നിലേക്കു കടന്നു വരേണമേ, ആമേൻ.