വിദ്യാർത്ഥികൾ നിർമ്മിച്ച മഞ്ജരി കുരിശ് ശ്രദ്ധയമാകുന്നു

0
212

നോട്ടർഡാം: ആദിമ ക്രൈസ്തവസമൂഹത്തിലെ ആത്മീയത, സംസ്‌കാരം, കുടുംബം എന്നിവ പ്രമേയമാക്കി വിദ്യാർത്ഥികൾ ഗ്ലാസിൽ നിർമ്മിച്ച മഞ്ജരി കുരിശ് ലോകശ്രദ്ധയാകർഷിക്കുന്നു. ഫ്രീമാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് നോട്ടർഡാം ഓസ്‌ട്രേലിയ, ഓഷൻ റീഫിലെ പ്രീൻഡിവില്ലേ യൂണിവേസിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് വലിയ കുരിശുനിർമ്മിച്ചത്. ഫ്രീമാന്റിൽ ക്യാമ്പസിലെ മഞ്ജരിപ്ലൈയിസിൽ കഴിഞ്ഞമാസം 28 നാണ് കുരിശ് ഔദ്യഗികമായി അനാവരണം ചെയ്തത്.

നോട്ടർഡാം ക്യാമ്പസ് ചാപ്ലൈൻ മറിയുസ്സ് ഗ്രെച്ചിന്റെ ആശീർവാദത്തോടെ പ്രിൻഡിവില്ലെ കാത്തലിക് കോളേജ്പ്രിൻസിപ്പൽ മാർക്ക് അന്റ്‌റുലോവ്, നോട്ടർഡാം മെഡിസിൻ സ്‌കൂളിലെ സീനിയർ ലെക്ചറർ ലൂയിസ് ഓസ്റ്റൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് അഡ്മിസ് ആൻഡ് സ്റ്റുഡന്റ് സർവീസസ് റോമി മസറി എന്നിവർ അനാവരണകർമ്മത്തിൽ പങ്കെടുത്തു. കഴിഞ്ഞവർഷം അനാവരണം ചെയ്ത നീറ്റാകാപ്പിന്റെ 5.5 മീറ്ററുള്ള ചുവർചിത്രത്തിനടുത്താണ് കുരുശുരൂപം സ്ഥാപിച്ചിരിക്കുന്നത്.

നോട്ടർഡാം സ്റ്റുഡന്റ് ആന്റ് പ്രൊജക്ട് നേതാവായ ഡാന അനാരു, താഷ് വിക്ടർ, ഡാനിയേൽ തുൾലോ എന്നിവരാണ് കുരിശ് കലാപരമായി ഒരുക്കിയത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങൾ, വൈവിധ്യമാർന്ന ചിഹ്നങ്ങൾ, എന്നിവയിലൂടെ ആദിമ ആത്മീയത വ്യക്തമാക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. കടലിന്റെയും ദേശത്തിൻറെയും നിറങ്ങളിൽ, സൃഷ്ടിയുടെയും സഹകരണത്തിന്റെയും നിത്യജീവിതത്തിന്റെയും ചിഹ്നങ്ങൾ അവർ വരച്ചുചേർത്തു. ഫ്രീമാന്റിൽ , ബ്രൂം, സിഡ്‌നി എന്നീ യൂണിവേഴ്‌സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന കുരിശിലെ മൂന്ന് വലയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.

രൂപകൽപ്പനയെ അടിസ്ഥാനമാക്കി പ്രിൻറിവില്ല കത്തോലിക് കോളേജിലെ അദ്വിതീയ ഗ്ലാസ് നിർമ്മാണശാലയിലാണ് വിദ്യാർത്ഥികൾ കുരിശുനിർമ്മാണം പൂർത്തിയാക്കിയത്. കോളേജ്‌സിന്റെ TIDE (ടെക്‌നോളജി, ഇൻഡസ്ട്രി, ഡിസൈൻ, എന്റർപ്രൈസ്) പ്രോഗ്രാം ഏകീകരിക്കുന്ന ലിൻവൂൺബോഔട്ടിലെ വിദഗ്ദരുടെ മാർഗനിർദേശവും വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. മനുഷ്യരാശിയോടും മറ്റെല്ലാ ജീവജാലങ്ങളോടും യേശുവിനുണ്ടായിരുന്ന സ്‌നേഹത്തിന്റെ പ്രതീകം മാത്രമല്ല ഈ കുരിശെന്നും മറിച്ച് സർവ്വകലാശാലയിലെ ഐക്യത്തിന്റെ തെളിവാണെന്നും റോമി മസറി പറഞ്ഞു. ആദിമ ജനതയുടെ അഗാധമായ ആത്മീയതയെ ഈ കുരിശ് ഓർമ്മിപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

നോർട്ടർ ഡാം സമുദായത്തിൽ മഞ്ജരി പ്ലേസിന് ഉള്ള പ്രാധാന്യമാണ് ഈ പ്രത്യേക ഗ്ലാസ് ക്രോസ് കാണുമ്പോൾ ഓർക്കുന്നതെന്ന് നോട്ടർഡാം സ്റ്റുഡൻറ് അസോസിയേഷൻ പ്രസിഡന്റ് ഡിലാൻ ഗോജക് പറഞ്ഞു. വളരെ ചെറിയ കാര്യങ്ങളിൽ നിന്ന് മഹത്തായ വലിയ കാര്യങ്ങളിലേക്കാണ് ഈ പ്രവർത്തി കുട്ടികളെ നയിച്ചത്. സമൂഹത്തിലെ വിദ്യാർത്ഥികളെ ഒന്നിപ്പിക്കാൻ ഈ കുരിശ്ശിന്റെ സ്ഥാപനം ഈ ഏറെ സഹായിച്ചിട്ടുണ്ട്. സ്റ്റുഡന്റ് അസോസിയേഷൻപ്രസിഡന്റ് ഡിലൻ പറഞ്ഞു.