വിമെൻസ് ഫോറത്തിന്റെ ലക്ഷ്യം നവസുവിശേഷവക്ക്കരണം: മാർ ജോസഫ് സ്രാമ്പിക്കൽ

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
454

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമെൻസ് ഫോറത്തിന്റെ ലക്ഷ്യമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ. കഴിഞ്ഞ ഞായറാഴ്ച ബെർമിംഗ്ഹാം കാസിൽവേയിലെ സെന്റ് ജെറാൾഡ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിമെൻസ് ഫോറം തെരഞ്ഞടുപ്പിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമെൻസ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും ട്രഷററായി ഡോ.മിനി നെൽസണും വൈസ് പ്രസിഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും തെരഞ്ഞെടുക്കപ്പെട്ടു.

സജി വിക്ടർ, ജിൻസി ഷിബു, ബെറ്റി ലാൽ, വൽസമ്മ ജോയി, റ്റാൻസി പാലാട്ടി എന്നിവരാണ് പുതിയ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ. വിമെൻസ് ഫോറം രൂപതാ ഡയറക്ടർ സി. ഡോ. മേരിആൻ സി.എം.സി, ഫാ. സോജി ഓലിക്കൽ, ഫാ. ജെയിസൺ കരിപ്പായി, ഫാ. ഫീൻസുവ പത്തിൽ, സി. ഷരോൺ സി.എം.സി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.