വിശദീകരണക്കുറിപ്പ്

804

കൊട്ടിയൂർ സംഭവവുമായി ബന്ധപ്പെട്ട് സൺഡേ ശാലോം ഓൺലൈൻ എഡിഷനിൽ വന്ന ലേഖനം (വൈദികനുനേരെ ചൂണ്ടുവിരൽ ഉയർത്തുമ്പോൾ!) ഏറെ തെറ്റിദ്ധാരണയ്ക്കും വിമർശനത്തിനും ഇടയായതിൽ ഖേദിക്കുന്നു.
ഈ ലേഖനത്തെ ചില ഓൺ ലൈൻ മാധ്യമങ്ങളും ഒരു പ്രമുഖ വാർത്താചാനലും സൺഡേശാലോമിന്റെ എഡിറ്റോറിയൽ എന്ന നിലയിലാണ് പ്രതിപാദിച്ചത്. സൺഡേശാലോമിന് മൂന്ന് പ്രിന്റ് എഡിഷനുകളാണുള്ളത്. ഇവയിലൊന്നിലും ഇത്തരമൊരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഓൺലെൻ എഡിഷന്റെ എഡിറ്റോറിയൽ കോളത്തിലും ഈ വിഷയം ഉൾപ്പെട്ടിട്ടില്ല. എഡിറ്റോറിയലിന്റെ ഭാഗമെന്നപോലെ മാധ്യമങ്ങൾ ഉദ്ധരിച്ച വാചകങ്ങൾ എ ഡിറ്റോറിയലിലുള്ളതല്ല. സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ പ്രചരിച്ച ഒരു പോസ്റ്റിലെ വാക്കുകളാണവ. അത് ആ വ്യക്തിയുടെ സ്വന്തമായ അഭിപ്രായമാണ്. സൺഡേശാലോമിന്റെ ഔദ്യോഗിക നിലപാടല്ല. എങ്കിലും ഇത് ശാലോമിനെ സ്‌നേഹിക്കുന്ന അനേകരുടെ ഹൃദയങ്ങളെ മുറിപ്പെടുത്താൻ ഇടയാക്കിയതിൽ ഞങ്ങൾ ദു:ഖിക്കുന്നു.
പത്രാധിപർ