വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വലതുകരം കാനഡയിലേക്ക്

207

ഒട്ടാവ: ഈശോസഭയുടെ സ്ഥാപകരിലൊരാളും ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് കാനഡയിലേക്ക്. ഒട്ടാവ കത്തോലിക്ക് ക്രിസ്റ്റ്യൻ ഔട്ട്റീച്ചിന്റെ സഹസ്ഥാപകയായ ആഞ്ചെലെ റെഗ്‌നിയറാണ് വിശുദ്ധന്റെ വലതുകരം രാജ്യത്തെത്തിക്കുന്നത്. ജനുവരി മൂന്ന് മുതൽ ഫെബ്രുവരി 2 വരെ കാനഡയിലുടനീളം പതിനാല് നഗരങ്ങളിലെ വിവിധ ദൈവാലയങ്ങളിൽ വിശുദ്ധന്റെ വലതുകരം പ്രദർശിപ്പിക്കും.

450 വർഷത്തിന്റെ പഴക്കമുണ്ടായിട്ടും റോമിലെ ഗേസു ദൈവാലയ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ വലതുകരം കാര്യമായി അഴുകിയിട്ടില്ല. അതേസമയം, വിശുദ്ധന്റെ തിരുശേഷിപ്പിനായി എയർ കാനഡയുടെ വിമാനത്തിൽ ഒരു സീറ്റ് തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് റെഗ്‌നിയർ പറഞ്ഞു. ‘സുഹൃത്തിന്റെ ഒപ്പമുള്ള റോഡ് യാത്ര” എന്നാണ് വിശുദ്ധന്റെ തിരുശേഷിപ്പും വഹിച്ചുള്ള പര്യടനത്തെ റെഗ്‌നിയർ വിശേഷിപ്പിച്ചത്.

ഏഷ്യയിൽ, പ്രധാനമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലുള്ള പ്രദേശങ്ങളിലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ പ്രേഷിത പ്രവർത്തനം നടത്തിയത്. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിവിടങ്ങളിലും അദ്ദേഹം മിഷനറിയായെത്തി. വലതുകരം ഉപയോഗിച്ച് ലക്ഷക്കണക്കിന് ആളുകളെ ജ്ഞാനസ്‌നാനപ്പെടുത്തിയ വിശുദ്ധന് ജ്ഞാനസ്‌നാനത്തിന്റെ ബാഹുല്യം മൂലം പലപ്പോഴും കൈവദന അനുഭവപ്പെട്ടിരുന്നു.

1552 ഡിസംബർ 3 ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട വിശുദ്ധനെ ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിലാണ് സംസ്‌ക്കരിച്ചിരിക്കുന്നത്. തുടർന്ന് 1614-ൽ വിശുദ്ധൻ ആശീർവാദത്തിനും ജ്ഞാനസ്‌നാനത്തിനും ഉപയോഗിച്ചിരുന്ന വലതുകരം റോമിലേക്ക് കൊണ്ടുപോയി. 1619 ഒക്ടോബർ 25-ന് പൗലോസ് അഞ്ചാമൻ പാപ്പ ഫ്രാൻസിസ് സേവ്യറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ അദ്ദേഹത്തിന്റേയും ഇഗ്‌നേഷ്യസ് ലൊയോളയുടേയും വിശുദ്ധപദവിയും പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ മിഷണറിമാരുടെ മദ്ധ്യസ്ഥനാണ് ഫ്രാൻസിസ് സേവ്യർ. ഡിസംബർ മൂന്നിനാണ് തിരുസഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

 

തിരുശേഷിപ്പ് പര്യടനം നടത്തുന്ന സ്ഥലങ്ങളും തീയതികളും

January 3 – Chapelle des Jésuites, Quebec City

January 5 – Cathedral of St John the Baptist, St John’s, Newfoundland

January 7 – St Mary’s Cathedral, Halifax, Nova Scotia

January 8 – St Francis Xavier University, Antigonish, Nova Scotia

January 10 – St Mary’s Cathedral, Kingston, Ontario

January 12 – St Michael’s Cathedral, Toronto, Ontario

January 13 – St Francis Xavier Church, Mississauga, Ontario

January 14 – Church of Our Lady of Lourdes, Toronto, Ontario

January 16 – St Mary’s Cathedral, Winnipeg, Manitoba

January 18 – Holy Family Cathedral, Saskatoon, Saskatchewan

January 19 – TBA, Regina, Saskatchewan

January 20 – Resurrection parish, Regina, Saskatchewan

January 21 – Sacred Heart Church, Calgary, Alberta

January 22 – St Michael’s Catholic Community, Calgary, Alberta

January 24 – St Francis Xavier Parish, Vancouver, British Columbia

January 25 – All Saints Parish, Vancouver, British Columbia

January 27 – St Andrew’s Cathedral, Victoria, British Columbia

January 28-29 – Mary Queen of the World Cathedral, Montreal, Quebec

January 30 – TBA, Montreal, Quebec

February 2 – St Patrick’s Basilica, Ottawa, Ontario