വിശുദ്ധ ലോറൻസ് ഒർടൂൾ

0
232

നവംബർ 14

ഡബ്ലിനടുത്തുള്ള രാജകുടുംബത്തിലാണ് ലോറൻസ് ഒർടൂൾ ജനിച്ചത്. തന്റെ നാലുമക്കളിൽ ഒരാൾ തിരുസഭാ സേവനത്തിന് പോകണമെന്ന് അദ്ദേഹത്തിന്റെ പിതാവിന് നിർബന്ധമുണ്ടായിരുന്നു. ആരു പോകണമെന്ന് നറുക്കിട്ട് തീരുമാനിക്കാൻ തുടങ്ങിപ്പോൾ ലോറൻസ് അതു തടയുകയും സഭാസേവനത്തിന് താൻ പോകാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഗ്ലൈന്റലോക്കിലെ മെത്രാന്റെ ശിക്ഷണത്തിൽ താമസിപ്പിച്ചു. അദ്ദേഹം മരിച്ചപ്പോൾ ലോറൻസ് ആശ്രമത്തിന്റെ അധിപനായി നിയമിതനായി. 1162-ൽ അദ്ദേഹം ഡബ്ലിൻ ആർച്ച് ബിഷപ്പായി നിയമിതനായി. തുടർന്നും സന്യാസവസ്ത്രങ്ങൾ ധരിക്കുകയും സന്യാസികളോടൊപ്പം ഭക്ഷിക്കുകയും അവരുടെ കൂടെ പ്രാർത്ഥിക്കുകയും ചെയ്തു. മാംസം ഭക്ഷിച്ചിരുന്നില്ല. എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിച്ചിരുന്നു. പലപ്പോഴും ചമ്മട്ടികൊണ്ട് സ്വയം പ്രഹരിക്കുമായിരുന്നു. 1180- ല നോർമണ്ടിയിൽ വച്ച് വിശുദ്ധൻ മരണപ്പെടുകയും 1225-ൽ ഹോണോറിയസ് മൂന്നാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.