വിശ്വാസത്തോട് ചേർന്ന് നിൽക്കാത്ത വൈദികർ സഭയെ വ്രണപ്പെടുത്തുന്നു: ഫ്രാൻസിസ് പാപ്പ

0
383

വത്തിക്കാൻ: തിരുസഭയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാത്ത വൈദികർ സഭയെ വ്രണപ്പെടുത്തുന്നുവെന്നും ദൈവീകരാകേണ്ട വൈദികർ ദൈവത്തിൽ നിന്നകന്ന് ലോകത്തിനനുരൂപരായി ജീവിക്കുമ്പോൾ മുറിവുകളാണ് സഭയ്ക്ക് സമ്മാനിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ. സാന്താമാർത്തയിലെ തന്റെ അനുദിന സന്ദേശത്തിലാണ് പാപ്പ വൈദികരുടെ ഇടയധർമ്മത്തെ ഓർമ്മിപ്പിച്ചത്.

“വൈദികരുടെ ഇരട്ട ജീവിതം ഗുരുതരമായ തെറ്റാണ്. അത് സഭയെ മുറിവേൽപ്പിക്കുന്നു. ദൈവത്തോടൊപ്പമായിരിക്കുമ്പോഴാണ് അജപാലകന് പ്രശ്‌നങ്ങളുടെയും രോഗങ്ങളുടെയും പാപികളുടെയും മധ്യേ നല്ല ഇടയനായി ജീവിക്കാനാകുന്നത്. അല്ലാത്തവർ തങ്ങളുടെ ദൈവീക അധികാരം നഷ്ടപ്പെടുത്തുകയും ഇരട്ടജീവിതം നയിക്കുകയും ചെയ്യുന്നു”,പാപ്പാ പറഞ്ഞു.

“വെള്ളയടിച്ച കുഴിമാടങ്ങൾ എന്നാണ് ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവരെ യേശു വിളിച്ചത്. അവരുടെ ബാഹ്യഭാഗം ഭംഗിയേറിയതാണ്. എന്നാൽ ഉള്ളിൽ അഴുകിയ അവസ്ഥയാണ് വൈദികർ പ്രാർത്ഥനയിൽ ദൈവത്തോടൊപ്പമായിരിക്കുകയും ജനങ്ങളോട് ചേർന്ന് നിന്ന് അവരെ മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യണം”, പാപ്പ പറഞ്ഞു.