Follow Us On

29

March

2024

Friday

വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോൾ

വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോൾ

രണ്ടാമത്തെ സിസേറിയൻ കഴിഞ്ഞുകിടക്കുന്ന യുവതിയെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ കൂടെ നിൽക്കുന്ന വല്യമ്മച്ചി മകളോട് പറഞ്ഞത് കേട്ടപ്പോൾ ആശ്ചര്യമായി. വിദ്യാഭ്യാസമുള്ള ആ വല്യമ്മ മകളെ ഉപദേശിക്കുകയാണ്. ”വൈകിട്ട് ഡോക്ടർ റൗണ്ട്‌സിനുവരു മ്പോൾ നല്ല വേദന ഉണ്ടെന്ന് നീ പറയണം. എന്നാലേ ഡോക്ടർ കൂടുതൽ മരുന്ന് എഴുതുകയുള്ളൂ എന്ന് ! ” ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന മകളുടെ പ്രത്യുത്തരം പ്രത്യാശാവഹമായിരുന്നു.
വേദന യുണ്ടാവുമെന്നറിഞ്ഞാണല്ലോ ഞാൻ സിസേറിയനു വിധേയയായത്. വേദന സഹിക്കുവാൻ ഞാൻ തയ്യാറാണ്. വേദന ഉണ്ടെങ്കിലേ ഞാൻ കുഞ്ഞിനെ കൂടുതൽ സ്‌നേഹിക്കൂ എന്ന് അന്നാദ്യമായാണ് ഇപ്രകാരമൊരു പ്രതികരണം വല്യമ്മച്ചിയിൽ നിന്നു കേൾക്കുന്നത് . ഡോക്ടർ മാരെ കൊണ്ടു കൂടുതൽ തീവ്രതയേറിയ ഇഞ്ചക്ഷൻ മരുന്ന് കൊടുപ്പിച്ച് , സ്വന്തം മക്കൾക്ക് പ്രസവത്തോടനുബന്ധിച്ച വേദനകൾ ഒഴിവാ ക്കണമെന്ന് ആഗ്രഹിക്കുന്ന വല്യമ്മമാരും ധാരാളമാണ്. വേദനയി ല്ലാത്ത പ്രസവം തന്നെ ഇന്ന് വളരെ സുലഭമാണ്. എപ്പിഡ്യൂറൽ അനസ്തീസ്യ കൊടുത്ത് വേദനയില്ലാത്ത പ്രസവം നടത്തിക്കൊടു ക്കുന്ന ഹോസ്പിറ്റലുകൾ മെട്രോ സിറ്റികളിൽ ധാരാളമുണ്ട്.
കൂടുതൽ പണച്ചെലവും അതിന്റേതായ റിസ്‌ക്കും ഉണ്ടെങ്കിലും വേദനയില്ലാതെ കുഞ്ഞിനെ പ്രസവിക്കുവാൻ ചെലവു വഹിക്കുവാൻ സാധിക്കുന്ന കുടുംബങ്ങൾ മുമ്പോട്ടുവരുന്നു. സിസേറിയനും എപ്പിഡ്യൂറൽ അനസ്തീസ്യായിൽ ചെയ്യിക്കുവാൻ തയ്യാറാകുന്നവരുണ്ട്. ഓപ്പറേഷനുശേഷം വേദന ഉണ്ടാകാതിരിക്കാനാണ് അത്. കഠിനമായ വേദന സിസേറിയൻ കഴിഞ്ഞുണ്ടായാലും കർത്താവിന്റെ കുരിശുമരണത്തോട് ചേർത്തുവെച്ചാൽ അത് സഹിക്കുവാനുള്ള കൃപാവരം കർത്താവു തരും. സത്യസന്ധമായി പറയട്ടെ, അതികഠിനമായ വേദന അനുഭവിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടന്നും പ്രസവം നിർത്തിയില്ലായെന്നും ഇത് സഹിക്കുവാൻ തയ്യാറണെന്നുംപറയാൻ കർത്താവ് എനിക്കു കൃപതന്നു.
ഉൽപ്പത്തി 3:16ൽ കർത്താവ് സ്ത്രീയോടു പറയുന്നത് ഇപ്രകാരമാണ്. ”നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും” എന്നാണ്. ഇതു കൊണ്ടാണ് നൊന്തു പ്രസവിച്ച അമ്മമാർ എന്നു പഴഞ്ചൊല്ലുതന്നെ ഉണ്ടായത്. 7ഉം 8ഉം പ്രസവിച്ച ഈ യുഗത്തിലെ അമ്മമാരോട് ആദ്യപ്രസവം പോലെ വേദനയുണ്ടോ 7-ാം മത്തേതിനും 8-ാംമത്തേതിനുമെന്ന് അന്വേഷിച്ചപ്പോൾ, വേദനയൊക്കെയുണ്ട് എന്നാലും ഇനിയും പ്രസവം നിർത്തില്ലാ, വേദന കർത്താവിനായി, മക്കൾക്കയി സന്തോഷത്തോടെ സഹിക്കുവാൻ തയ്യാറാണെന്നു പറഞ്ഞ ധീരരായ അമ്മമാർ നമുക്കു മാതൃകയാവണം.
ചക്കച്ചുളയിൽ നിന്ന് ചക്കക്കുരു ഉഴിയും പോലെ ആയാസരഹിതമാണ് കൂടുതൽ മക്കളെ പ്രസവിക്കുന്നവർക്ക് പ്രസവവേദന അനുഭവിക്കേണ്ടി വരുന്നതെന്നും പറഞ്ഞ് കൂടുതൽ ത്യാഗം സഹിക്കുവാൻ സന്നദ്ധരായ അമ്മമാരെ കളിയാക്കുന്നവരും കുറവല്ലാ. എന്നാൽ സംഭവിക്കുന്നതോ മറിച്ചും. 8-ാം മത്തെ പ്രസവത്തിനു മാസം തികഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആൻസിക്ക് വേദനയുണ്ടാകുവാൻ മരുന്ന് ഡ്രിപ്പിട്ട് കൊടുത്ത് 2 ദിവസം പ്രസവമുറിയിൽ കിടത്തിയെങ്കിലും പ്രസവവേദന വന്നില്ലാ. ആദ്യത്തെ 7 പ്രസവത്തിനും സ്വാഭാവികമായി വേദന വന്നതാണ്. ഗർഭപാത്രത്തിന് ചുരുങ്ങുവാനും വികസിക്കുവാനുമുള്ള കഴിവ് ആർജ്ജിക്കുമ്പോഴേ , പ്രസവവേദന വന്ന് കുഞ്ഞിനെ പ്രസവിക്കൂ. അതിനാൽ 3 ദിവസം ആശുപത്രിയിൽ ലേബർ റൂമിൽ പ്രസവത്തിനുമുമ്പ് കിടക്കേണ്ടിവന്നു.
അതിനുശേഷം 4-ാം ദിവസം അനേകർ പ്രാർത്ഥിച്ചപ്പോൾ പ്രസവവേദന വരികയും പ്രസവിക്കുകയും ചെയ്തു. 7 മക്കളെ വീട്ടിലാക്കി 1 ആഴ്ച വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ വീട്ടമ്മയ്ക്കുണ്ടാകുന്ന മാനസികാവസ്ഥ മനസ്സിലാക്കുവാൻ രണ്ടോ മൂന്നോ മക്കളെ പ്രസവിച്ച സ്ത്രീകൾക്ക് മനസ്സിലാവില്ലാ. എങ്കിലും ഇവളും പ്രസവം നിർത്താൻ തയ്യാറായില്ല. എല്ലാ സഹനങ്ങളും രക്ഷാകരമാക്കാൻ അവർ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ച ഒരു കാര്യം ചില ഉന്നതഉദ്യോഗം വഹിക്കുന്ന സ്ത്രീകൾ രണ്ടോ, മൂന്നോ മക്കൾ മതിയെന്ന് മറ്റുള്ളവരെ പഠിപ്പിക്കുന്നതായാണ്. ഇതിന്റെ കാരണം പറയുന്നതോ , വലിയ കുടുംബത്തിലെ ചില അമ്മമാർ അവരെ വിളിച്ച് കഷ്ടപ്പാടും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗവും ദാരിദ്ര്യകഷ്ടാനുഭവങ്ങളും പങ്കുവെച്ചിട്ടാണത്രേ മക്കളെ നാം സ്വീകരിക്കേണ്ടത്. ദൈവകരങ്ങളിൽ നിന്നാണ്. ആരുടെയെങ്കിലും നിർബന്ധം കൊണ്ട് ആരെങ്കിലും മക്കളെ സ്വീകരിക്കുമെന്ന് കരുതുന്നില്ലാ. ഭർത്താക്കൻമാർ വലിയ കുടുംബത്തിന് പൂർണ്ണസമ്മതം അറിയിച്ചാലും ഭാര്യമാർക്കാണ് പണിയെന്ന് ഇത്തരം ഫെമിനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ വലിയ കുടുംബത്തിലെ അമ്മമാർ തങ്ങളുടെ ജീവിതവും പ്രശ്‌നങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നത് മറ്റുള്ള വലിയ കുടുംബത്തിലെ അമ്മമാരോടായിരിക്കും. ഒരു ക്ലാസ്സിലെ തന്റെ കുട്ടികളുടെ പ്രശ്‌നങ്ങൾ ഒരു ടീച്ചർ പങ്കുവെക്കുന്നത് മറ്റൊരു ടീച്ചറോടായിരിക്കുമല്ലോ അല്ലാതെ ഡോക്ടറോടോ നേഴ്‌സിനോടോ ആയിരിക്കുകയില്ല. നമ്മെപ്പോലെ യുള്ളവർക്കാണ് നമ്മെ പൂർണ്ണായും ഉൾക്കൊള്ളാനുവന്നത്. 2 മക്കളുള്ള ഉദ്യോഗസ്ഥയായ അമ്മയോട് 5ഉം 6ഉം മക്കളുള്ള സ്ത്രീകൾ തങ്ങളുടെ പ്രശ്‌നങ്ങളുടെയും പരിഭവങ്ങളുടെയും ഭാണ്ഡക്കെട്ടഴിച്ചുവെന്നു പറയുന്നതിൽ വിശ്വസിക്കുക പ്രയാസം.
എന്നാൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന ഇത്തരം സത്രീകൾ, തങ്ങളുടെ ഔദ്യോഗിക പദവി ഉപയോഗിച്ച് മക്കളുടെ എണ്ണം കുറ കുറയ്ക്കുന്നതാണ് പുരോഗതിയുടെ ലക്ഷണമെന്ന് പഠിപ്പിക്കുമ്പോൾ, ദൈവവചനത്തിന് വിപരീതമായാണ് അതു വരിക. ഇന്നത്തെ, സാഹചര്യത്തിൽ കൂടുതൽ മക്കൾ അസൗകര്യമാണെന്നു വിളിച്ചു പറയുന്ന ഇത്തരക്കാരോട് തങ്ങളുടെ ജീവിതം വഴി ദൈവവചനം അനുസരിച്ചതിന്റെ മേൻമ വിളിച്ചുപറയാൻ സാധിക്കുന്ന അമ്മമാർ നിരവധിയാണ് . പക്ഷേ ഇക്കൂട്ടർ മക്കളെ വളർത്തുന്ന തിരക്കിനിടെ സ്ഥാനമാനങ്ങൾ തേടിപോക്കാത്തതുകാരണം അവരുടെ സാക്ഷ്യം അനേകർ അറിയാതെ പോവുന്നു. 6 മക്കളുടെ അമ്മയാണ്‌ ഇപ്പോൾ സ്മിത.
4- മത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ എഴുതിയ പി. എസ്. സി എക്‌സാമിന് ഒന്നാം റാങ്ക് നേടി. 6 മത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ മറ്റൊരു ഉദ്യോഗത്തിൽ പ്രവേശിക്കാനും സാധിച്ചു. അപൂർവ്വം ചിലരാകട്ടെ കർത്താവിൽ നിന്ന് മക്കളെ സ്വീകരിക്കുന്നുവെന്നു പറയുകയും എന്നാൽ അവനിൽ നിന്ന് അവരെ വളർത്താനുള്ള കൃപ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്. തങ്ങളുടെ ആവശ്യങ്ങൾ കർത്താവിനെ മാത്രം അറിയിച്ച് പ്രാർത്ഥിച്ച് അവന്റെ ഇടപെടൽ അനുഭവിക്കുന്ന അനേകം കുടുംബങ്ങളെ നേരിട്ടറിയാം. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ, പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ കൂടി തമ്പുരാൻ, തമ്പുരാൻ പ്രവർത്തിച്ച അനേകം അനുഭവങ്ങൾ അവർ നേരിട്ട് പങ്കുവെയ്ക്കുന്നു. സാമ്പത്തികമായ ആവശ്യങ്ങൾ തമ്പുരാൻ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നു. ഒരു വ്യക്തിയുടെ മകളുടെ വിവാഹസമയത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത, പരിചയപ്പെട്ടിട്ടില്ലാത്ത 2 ലക്ഷം രൂപ കൊണ്ടെത്തിച്ചത് സ്വർഗ്ഗം നേരിട്ട് ഇടപെട്ടാണ്. തങ്ങളുടെ ആവശ്യങ്ങൾ, പ്രശ്‌നങ്ങൾ ലോകത്തോട് വിളിച്ചുപറയാറില്ല.
വിളിച്ചാൽ വിളി കോൾക്കുന്നവന്റെ അടുത്ത് ഹൃദയവ്യഥകൾ കോരിച്ചൊരുയുമ്പോൾ തമ്പുരാൻ ഇടപെടും. അത് കൊടുത്ത് അവരുടെ ജീവിതത്തിൽ ഇടപെടുന്നു. ഇതാണ് ദൈവമാഗ്രഹിക്കുന്നത്. നമ്മുടെ എല്ലാ ജീവിതവ്യാപാരങ്ങളുടെയും കൂടി കർത്താവായി അവനെ അംഗീകരിച്ചു ജീവിക്കുക. ഇതൊരു വെല്ലുവിളി ജീവിത ശൈലിയാണ്. ദൈവത്തിൽ പൂർണ്ണമായ സമർപ്പണമുണ്ടെങ്കിൽ, അത് വിജയിക്കാനെളുപ്പം അല്ലാത്തവരാണ് മുറുമുറുപ്പും പരിഭവം പറച്ചിലും കുറ്റപ്പെടുത്തലുമായി തങ്ങളുടെ പ്രശ്‌നങ്ങൾ വിളിച്ചുനടക്കുന്നത്. വിളിച്ചാൽ വിളി കേൾക്കുന്നവന്റെയടുത്ത് ഹൃദയവ്യഥകൾ കോരിച്ചൊരിയുമ്പോൾ തമ്പുരാൻ ഇടപെടും മറ്റാരിൽനിന്നും സംഘടനകളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മക്കളെ സ്വീകരിക്കുന്നത് തനി വിഡ്ഢിത്തരമെന്നേ പറയേണ്ടൂ.
കൂടുതൽ മക്കളുള്ള ഒരു കുടുംബത്തിലെ മക്കൾ ഒരു വാഹനത്തനായി പ്രാർത്ഥിച്ചപ്പോൾ കർത്താവ് ഉടൻ തന്നെ ഇടപെട്ടു. മറ്റൊരു വലിയ കുടുംബം പുതിയ വാഹനം വാങ്ങുവാനായി പഴയത് വിൽക്കാനുദ്ദേശിച്ചത് അവർക്കു വിൽക്കപ്പെട്ടു. മറ്റൊരിക്കൽ തീർത്ഥയാത്രയ്ക്ക് സാഹചര്യം റെഡിയായപ്പോൾ പണത്തിന്റെ ദൗർലഭ്യം വന്നപ്പോൾ ഭഗ്നാശരാകാതെ പ്രാർത്ഥിച്ചു. തലേന്നു രാത്രി (ഒരു സിസ്റ്റർ മുഖേന) 10,000രൂ ആവശ്യമുണ്ടായിരുന്നപ്പോൾ, 20000 രൂപയാണ് കർത്താവ് എത്തിച്ചത്. ആ മാതാപിതാക്കളും മക്കളും ദൈവത്തിലാശ്രയിച്ച് അവന്റെ കൃപയിൽ ജീവിക്കുമ്പോൾ, അവർക്കാവശ്യമുള്ളത് തമ്പുരാനോട് മക്കളുടെ സ്വാതന്ത്ര്യത്തിൽ ചോദിക്കുന്നു. തമ്പുരാൻ അത് കൊടുത്ത് അവരുടെ ജീവിതത്തിൽ ഇടപെടുന്നു. ഇതാണ് ദൈവമാഗ്രഹിക്കുന്നത്. നമ്മുടെ എല്ലാ ജീവിതവ്യാപാരങ്ങളുടെയും കൂടി കർത്താവായി അവനെ അംഗീകരിച്ചു ജീവിക്കുക ഇതൊരു വെല്ലുവിളിയുള്ള ജീവിതശൈലിയാണ്.
ദൈവത്തിൽ പൂർണ്ണസമർപ്പണമുണ്ടെങ്കിൽ, അത് വിജയിക്കാനെളുപ്പം അല്ലാത്തവരാണ് മുറുമുറുപ്പും പരിഭവം പറച്ചിലും കുറ്റപ്പെടുത്തലുമായി തങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ അന്യരിൽകൂടി തമ്പുരാൻ ഇടപെട്ടില്ലായെന്ന പരാതിപ്പെട്ടിയുമായി നടന്ന്, വലിയ കുടുംബം മുമ്പോട്ടുകൊണ്ടുപോവുക ദുഷ്‌ക്കരമെന്ന് പറഞ്ഞുനടക്കുന്നത്. വലിയകുടുംബത്തിലെ കുട്ടിക്ക് പരീക്ഷയ്ക്ക് മാർക്ക് കുറവായിട്ടുകൂടി എൻട്രൻസ് ക്ലാസ്സിൽ അഡ്മിഷൻ കൊടുത്ത വ്യക്തികളിൽ കൂടിയും ഇടപെട്ടത് തമ്പുരാനാണെന്ന് നമുക്കു വ്യക്തമാണ്. മുറുക്കും പുകവലിയും മദ്യപാനവുമായി നടക്കുന്ന രക്ഷാകർത്താക്കൾ വലിയ കുടുംബമാണെന്നുപറഞ്ഞ് സഹായം അഭ്യർത്ഥിക്കുമ്പോൾ അതുൾക്കൊള്ളാൻ സമൂഹത്തിന് ബുദ്ധിമുട്ടാണെന്ന് അവർ മനസ്സിലാക്കണം. യാതൊരു ജോലിയും ചെയ്യാതെ കുഴിമടിയൻമാരായി വലിയകുടുംബത്തെ അന്യരിൽ കൂടി തമ്പുരാൻ പോറ്റണമെന്ന് വാശിപിടിക്കുന്നവർ ദൈവഹിതമല്ലാ അനുവർത്തിക്കുന്നത്. കലത്തിന്റെ വക്കുവരെ വെള്ളം നിറച്ചപ്പോൾ തമ്പുരാൻ അത് വീഞ്ഞായി മാറ്റി.
(യോഹന്നാൻ 2:11) ഒഴിഞ്ഞ കലത്തിൽ വീഞ്ഞ് നൽകാൻ തമ്പുരാന് സാധിക്കാഞ്ഞിട്ടല്ല, നമ്മുടെ ത്യാഗവും സമർപ്പണവും സഹകരണവും തമ്പുരാൻ അഭിലഷിക്കുന്നുവെന്നു വ്യക്തമാക്കാനാണ് ഇത് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭർത്താവ് ഡേ ഡ്യൂട്ടിയും ഭാര്യ രാത്രി ഷിഫ്റ്റുമെടുത്ത് വലിയ കുടുംബത്തെ പരിപാലിക്കുന്ന അനേകം ജീസസ് യൂത്ത് കുടുംബങ്ങൾ ഇംഗ്ലണ്ടിലും, അയർലണ്ടിലും, അമേരിക്കയിലും ധാരാളമുണ്ട്. അവരൊക്കെ കഷ്ടപ്പാടുകളെ സന്തോഷത്തോടെ സ്വീകരിക്കുന്നതുകൊണ്ടാണ് നമുക്കു മാതൃകയാവുന്നത്. 2 മക്കളെ മാത്രം സുഖമായി വളർത്തി കഷ്ടപ്പാടില്ലാതെ ജോലി ചെയ്ത്, ജീവിതം ആസ്വദിക്കുന്ന അനേകം സുഹൃത്തുക്കൾ അവിടെതന്നെയുണ്ടെങ്കിലും മേൽപ്പറഞ്ഞവർ കഷ്ടപ്പാടിനെ സന്തോഷകരമായി സ്വീകരിക്കുന്നു. ഒഴുക്കിനെതിരെ നീന്തുന്ന ഇത്തരം കുടുംബങ്ങളാണ് സഭയുടെ മുതൽക്കൂട്ട്.
വീടുപണിയുവാനായി കല്ലെടുത്ത ഭാഗത്ത് കാണപ്പെട്ട ഉറവയ്ക്കു ചുറ്റും ചുറ്റുമതിൽ പണിത് അത് ഒരു ചെറിയ കുളമായി ഉപയോഗിക്കുവാൻ സാധിച്ച വലിയ കുടുംബത്തെ നേരിട്ട കണ്ടിട്ടുണ്ട്. മലമുകളിൽ ജലദൗർലഭ്യമുള്ള സ്ഥലത്ത് അവർക്ക് വെള്ളം സമൃദ്ധമായി. ഭാരമുള്ളസ്ഥലത്ത് അവർക്ക് സമൃദ്ധമായി വെള്ളം ആ ചെറിയ കല്ലുവെട്ടുകുഴിയിൽ തമ്പുരാൻ കൊടുത്തു. ഇതിന് ദൈവീക അൽഭുതമായി ഇടപെടലായി കാണണമെങ്കിൽ വിശ്വാസക്കണ്ണാൽ നോക്കണം, അല്ലാത്തവർക്ക് വെറും സാന്ദർഭികം മാത്രം.
ഡോ. സുമ ജിൽസൺ എം.ഡി, സി.സി.എച്ച്, ഡി.എൻബി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?