വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ

0
218

ഡിസംബർ 07

എ.ഡി 333-ൽ ട്രിയറിലുള്ള ഒരു റോമൻ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനിൽ താമസം ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന് അദ്ദേഹം പൂർണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകൻ ആയിരുന്നു അംബ്രോസ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും മാമോദീസ മുങ്ങുകയും ചെയ്തു. ഒരു മതപ്രബോധകൻ, ദൈവസ്തുതി ഗീതങ്ങൾ ചിട്ടപ്പെടുത്തുന്ന ഗാനരചയിതാവ് എന്നീ നിലകളിലും വിശുദ്ധൻ അറിയപ്പെടുന്നു. പൂർണ്ണമായും മത വിശ്വാസത്തിലും ആരാധനയിലും അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. തിരുസഭയിലെ നാല് ലാറ്റിൻ വേദപാരംഗതൻമാരിൽ ഒരാളായാണ് വിശുദ്ധ അംബ്രോസിനെ കണക്കാക്കുന്നത്.