‘വേൾഡ് ഗ്രേറ്റസ്റ്റ് ഷേവി’ൽ പങ്കെടുത്ത് സെൻറ് അൽഫോൻസാ യൂത്ത് മൂവ്‌മെന്റ്

0
111

കാൻബറ: ലുക്കീമിയ ഫൗണ്ടേഷന്റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കെടുത്ത് കാൻബറയിലെ സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് അംഗങ്ങൾ. സ്വന്തം തലമുടി ഷേവ് ചെയ്തു സ്പോൺസർഷിപ്പ് വഴി പണം സമാഹരിച്ച് ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് നൽകുകയാണ് പദ്ധതി.

വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വേൾഡ് ഗ്രേറ്റസ്‌റ് ഷേവ് വഴി ഇതുവരെ 6657 ഡോളറാണ് സംഘടന സമാഹരിച്ചത്. 8000 ഡോളർ വരെ സമാഹരിച്ച ശേഷം ഈ തുക ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നൽകും.

ഫാ. മാത്യു കുന്നപ്പിള്ളിൽ, ജെസ്റ്റിൻ സി. ടോം, ഫ്രാങ്ക്ളിൻ വിൽസൺ, ഡെറിക് മാത്യു, ജെയ്സ് ജോസഫ് പെരുന്നിലത്തിൽ, ആൽഫ്രഡ് ജെയിംസ്, കെൽവിൻ അബ്രഹാം, കെവിൻ അബ്രഹാം, തോമസ്‌കുട്ടി മാത്യു, അഗസ്റ്റിൻ ബെന്നി, എഡ്വിൻ തോമസ്, ജോയൽ ബിജു, അഭിഷേക് ബെന്നി, പ്രിൻസ് സെബാസ്റ്റ്യൻ, ഫിഡൽ അഗസ്റ്റിൻ, ആൽബർട്ട് ജെയിംസ്, ജെയിംസ് ഇഗ്നേഷ്യസ് എന്നിവരാണ് വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായത്.