വേൾഡ് യൂത്ത് ഡേ:യുവജനങ്ങൾക്ക് ആത്മീയഒരുക്കം നൽകി സിഡ്നി അതിരൂപത

0
849

സിഡ്നി: വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കുന്ന യുവജനങ്ങളെ ക്രിസ്തുവിനെ കണ്ടെത്താൻ ഒരുക്കി സിഡ്നി അതിരൂപത ബിഷപ്പ് അന്തോണി ഫിഷർ. സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന പ്രത്യേക ‘അധികാരപ്പെടുത്തൽ’ ദിവ്യബലിയിൽ ഡബ്ല്യു.വൈ.ഡി.യിൽ പങ്കെടുക്കാൻ തയ്യാറായിരിക്കുന്ന യുവ തീർത്ഥാടകർക്ക് അനുഗ്രഹം നൽകുകയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് പാപ്പയുടെ സാന്നിദ്ധ്യം കൊണ്ടും ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നിരവധി യുവജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും വർണ്ണാഭമാകുന്ന ചടങ്ങിന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു. നമ്മുടെ സഭയും ദൈവവും എക്കാലത്തും പുതിയതാണെന്നും ഏറെ പഴക്കമുള്ളതുമാണെന്നതിന്റെ തെളിവാണ് ഇത്രയധികം യുവജനങ്ങൾ പാനമയിലേയ്ക്ക് പോകാൻ തയ്യാറെടുത്ത് ഇവിടെയെത്തിയിരിക്കുന്നത്.

ഉണ്ണിയേശുവിന് സമ്മാനവുമായി എത്തിയ മൂന്ന് രാജക്കന്മാരുടെ തിരുനാൾ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം യുവജനങ്ങൾക്ക് ആശംസ നൽകിയത്. കുന്തിരിക്കം സമ്മാനമായി നല്കിയ രാജാക്കന്മാരെ യുവജനങ്ങളോടാണ് ആദ്ദേഹം ഉപമിച്ചത്. പാനമയിലേയ്ക്ക് പോകാൻ തയ്യാറായി ഇവിടെയെത്തിയിരിക്കുന്ന 200 നൂറിലധികം യുവജനങ്ങെളപോലെയാണ് അവരും. കുന്തിരിക്കവും മീറയും സുഗന്ധദ്രവ്യങ്ങളുമൊക്കെ ഈശോയ്ക്ക് രാജാക്കന്മാർ സമർപ്പിച്ചതുപോലെ നിങ്ങളുടെ മനസ്സും ഹൃദയവും കഴിവുകളും പരിമിധികളും നിങ്ങളെ തന്നെയും ഈശോയ്ക്ക് സമർപ്പിക്കാൻ നിങ്ങൾക്ക് സാധിക്കണം.

ക്രിസ്തു നമ്മുടെ രക്ഷകനും നാഥനുമാണെന്ന വലിയ തിരിച്ചറിവും രാജാക്കന്മാർക്കുണ്ടായിരുന്നു. അതുകൊണ്ട് നക്ഷത്രങ്ങളെ അല്ല നിങ്ങൾ പിന്തുടരേണ്ടത്. മറിച്ച് ക്രിസ്തുവാകുന്ന യഥാർത്ഥ പ്രകാശത്തെയാണ് പിന്തുടരേണ്ടത്. സ്വർണ്ണത്തേക്കാൾ വിലയേറിയതാണ് ക്രിസ്തുവെന്ന സത്യം ലോകത്തെ അറിയിക്കാൻ നിങ്ങൽ പ്രാപ്തരാകണം. അങ്ങനെ നിങ്ങളെതന്നെ ക്രിസ്തുവിന് വിട്ടുകൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ക്രിസ്തുവാകുന്ന പ്രകാശത്തിൽ ശോഭിതരായി തിരിച്ചുവരാനുള്ള കൃപ എല്ലാവർക്കുമുണ്ടാകട്ടെയെന്നും ബിഷപ്പ് അന്തോണി ആശംസിച്ചു.