വൈദികർ നിശബ്ദതയിൽ ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കണം: ഫ്രാൻസിസ് പാപ്പ

0
334

വത്തിക്കാൻ: വൈദികർ നിശബ്ദതയിൽ ദൈവത്തെ ആരാധിക്കാൻ ദൈവജനത്തെ പഠിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. കാസാ സാന്താ മാർട്ടയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“എന്താണ് യഥാർത്ഥ ആരാധനയെന്നും അതെങ്ങനെ അർപ്പിക്കണമെന്നും വൈദികർ വിശ്വാസികളെ പഠിപ്പിക്കണം. പലപ്പോഴും നാം വിട്ടുകളയുന്ന ഒരു കാര്യമാണിത്. പ്രാർത്ഥനയേയും ഗാനാലാപത്തേയും സ്തുതിപ്പിനെയും പറ്റി നാം പഠിപ്പിക്കാറുണ്ടെങ്കിലും എങ്ങനെ ദൈവത്തെ ആരാധിക്കണം എന്ന് പഠിപ്പിക്കാറില്ല. സ്വയം ഹനിക്കാതെ സ്വയം ഇല്ലാതാകുന്നതാണ് യഥാർത്ഥ ആരാധന”; പാപ്പ പറഞ്ഞു.

“ക്രൈസ്തവന്റെ ജീവിതം ഉയരങ്ങൾ ലക്ഷ്യമാക്കിയുള്ള യാത്രയാണ്. നിരവധി ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ആ യാത്ര. തെരഞ്ഞെടുക്കപ്പെട്ട ജനം എന്ന നിലയിൽ ദൈവവാഗ്ദാനനങ്ങൾ ഹൃദയത്തിൽ ഏറ്റുപറഞ്ഞാണ് അവിടുത്തെ മഹത്ത്വത്തിൽ പങ്കുചേരേണ്ടത്. ആരാധനയ്ക്ക് വാക്കുകൾ തികയാതെ വരുമ്പോൾ സോളമൻ ചെയ്തതുപോലെ ശ്രവിക്കുക, കനിയുക എന്നീ രണ്ടു വാക്കുകൾ മാത്രം ഉരുവിട്ടുകൊണ്ടിരിക്കുക. ഈ ലോകയാത്രയിൽ ലഭിച്ച അനുഗ്രഹങ്ങൾ, തെരഞ്ഞെടുക്കപ്പെട്ടതിന്റെ സ്മരണ, വാഗ്ദാനം, ഉടമ്പടി എന്നിവ ഓർക്കുമ്പോൾ ആരാധനയിലേയ്ക്ക് നാം തനിയെ നയിക്കപ്പെടും;” പാപ്പ പറഞ്ഞു.