വൈദിക പരിശീലനം നിർണ്ണായകം: ഫ്രാൻസിസ് പാപ്പ

168

വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും ശരിയായ പരിശീലനം ലഭിച്ച വൈദികരുണ്ടെങ്കിൽ മാത്രമെ വിശ്വാസ നവീകരണവും ഭാവിയിൽ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ.

വൈദികപരിശീലനത്തെ കുറിച്ച് കാസ്തൽ ഗന്തോൾഫൊയിൽ സംഘടിപ്പിച്ച ചതുർദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനദിനത്തിൽ തന്നെ കാണാൻ വത്തിക്കാനിലെത്തിയവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഹൃദയത്തെയും ജീവതത്തെയും രൂപപ്പെടുത്താൻ കർത്താവിനെ അനുവദിക്കുന്നതിന് നമ്മെത്തന്നെ വിട്ടുകൊടുക്കുക്കകയാണ് വേണ്ടത്. അനുദിനം കർത്താവിനാൽ രൂപീകരിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാത്ത ഒരു പുരോഹിതൻ സുവിശേഷത്തോടു താല്പര്യമില്ലാതെ മന്ദതയിൽ ശുശ്രൂഷ നിർവ്വഹിക്കുന്ന വൈദികൻ ആയിരിക്കുമെന്നും വൈദികപരിശീലനം നമ്മുടെ പ്രവർത്തനങ്ങളെയല്ല ദൈവം നമ്മുടെ ജീവിതത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

അതേസമയം, രൂപീകരിക്കപ്പെടാൻ കർത്താവിനെ അനുവദിക്കുന്നവർ ഹൃദയത്തിൽ ഉത്സാഹഭരിതരും സുവിശേഷത്തിൻറെ പുതുമയുടെ ആനന്ദം ഉൾക്കൊള്ളുന്നവരുമായിരിക്കുമെന്നും പാപ്പാ പാപ്പ പറഞ്ഞു.