ശാലോം വെബ് റേഡിയോ ഉദ്ഘാടനം ചെയ്തു

712

ശാലോം വെബ് റേഡിയോ യാഥാർത്ഥ്യമായി. ശാലോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപതാ സിഞ്ചലൂസ് റവ. ഡോ. ജോസഫ് പാംബ്ലാനി ശാലോം വെബ് റേഡിയോയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ബെന്നി പുന്നത്തറ, ശാലോം മാനേജിംഗ് ട്രസ്റ്റി പ്രഫ. കെ. ജെ മാത്യു, എന്നിവർ പ്രസംഗിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഗാനങ്ങളോടൊപ്പം അനുദിനജീവിതവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. ബിഷപ് മാർ റാഫേൽ തട്ടിൽ, ഫാ. ബോബി ജോസ് കട്ടിക്കാട് കപ്പൂച്ചിൻ തുടങ്ങിയ പ്രശസ്തരായ ധ്യാനഗുരുക്കന്മാരുടെ പ്രചോദനാത്മകമായ വചനസന്ദേശങ്ങൾ ദിവസവുമുണ്ട്.

shalomradio.net വഴിയും ശാലോം റേഡിയോ മൊബൈൽ ആപ്പുവഴിയും ശാലോം റേഡിയോ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ശാലോം റേഡിയോ ആപ്പ് ലഭ്യമാണ്.