സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ബിഷപ് ഡോ.ഫിലിപ്പ് നേരി

0
492

പനജി: സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ്പി നേരി ഫെറോ. ക്രിസ്മസ് ആഘോഷങ്ങള്‍ ജീവിതത്തില്‍ സ്ഥായിയായ മാറ്റം വരുത്തണം. അതിനായി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങളായ കരുണയും സ്‌നേഹവും നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. ജനങ്ങളുടെ ആത്മീയവും മതപരവുമായ ആവശ്യങ്ങളില്‍ ഗോവയിലെ ദൈവാലയങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു. പാവപ്പെട്ടവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നിക്ഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി ഈ വര്‍ഷം സമര്‍പ്പിക്കുന്നുവെന്ന് അദേഹം കൂട്ടിചേര്‍ത്തു. അതോടൊപ്പം അവരെയും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കാളികളാക്കണമെന്നും അദേഹം പറഞ്ഞു.

ചുറ്റുമുള്ള പാവപ്പെട്ടവരോട് കരുണകാണിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ക്രിസ്മസ്.

ദാരിദ്ര്യത്തിന്റെ മാര്‍ഗം സ്വീകരീച്ച് ഉണ്ണീശോ പുല്‍ക്കൂട്ടില്‍ ജനിച്ചത് ധ്യാനിക്കുമ്പോള്‍ അനാഥരോടും പാവപ്പെട്ടവരോടും സ്വന്തമായി ഭവനമില്ലാത്തവരോടും കരുണകാണിക്കുവാന്‍ ക്രിസ്മസ് ആഹ്വാനം ചെയ്യുന്നു. സ്വര്‍ഗസ്ഥാനായ പിതാവ് പാപികളായ നമ്മോടു കരുണകാണിക്കുന്നതുപോലെ നാമും മറ്റുള്ളവരോടു കരുണകാണിക്കുമ്പോള്‍ ക്രിസ്മസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.