സീറോമലബാർ കൺവെൻഷൻ: റാഫിളിൽ പങ്കെടുക്കാം: ബിഎംഡബ്‌ള്യൂ നേടാം

0
1365

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടക്കാൻ പോകുന്ന ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന്റെ പ്രത്യേക റാഫിൾ ഹൂസ്റ്റണിൽ ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ രൂപതാ ചാൻസലർ ജോണിക്കുട്ടി പുലിശ്ശേരി ആദ്യ റാഫിൾ ഹൂസ്റ്റൺ ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാദർ കുര്യൻ നെടുവേലിചാലുങ്കലിന് നൽകി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കൺവെൻഷന്റെ സമാപന ദിനത്തിൽ നടത്തുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ബിഎംഡബ്‌ള്യൂ 3 സീരീസ് കാർ സമ്മാനമായി നൽകും. കേരളത്തിൽ വേരുകളുള്ള പ്രമുഖ വ്യവസായ ശൃംഖലയാണ് മെഗാസമ്മാനത്തിന്റെ സ്‌പോൺസർ.

ഉദ്ഘാടനചടങ്ങിൽ കൺവെൻഷൻ ഭാരവാഹികളും റാഫിൾ ടിക്കറ്റുകൾ സ്വീകരിച്ചു. കൺവൻഷൻ ചെയർമാൻ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ്, ഫൈനാൻസ് ചെയർ ബോസ് കുര്യൻ, ഫൈനാൻസ് കോ ഓർഡിനേറ്റർ ബിജൂ ജോർജ് തുടങ്ങി നാഷണൽ എക്‌സിക്യട്ടീവ് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.