സീറോ മലബാർ വിശ്വാസസാക്ഷ്യം മഹത്തരം: ബിഷപ്പ് അലൻ ഹോപ്‌സ്

0
816

നോറിച്: യു.കെയിൽ സീറോ മലബാർ സഭയുടെ വിശ്വാസസാക്ഷ്യം മഹത്തരമാണെന്നും ഈ നാട്ടിലെ വിശ്വാസജീവിതം ശക്തിപ്പെടുത്താൻ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസതീക്ഷ്ണത സഹായകരമാണെന്നും ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലൻ ഹോപ്‌സ്. നോറിച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സംഘടിപ്പിച്ച ‘അഭിഷേകാഗ്‌നി കൺവെൻഷനി’ൽ പങ്കെടുത്ത് വിശ്വാസികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

മുതിർന്നവർക്കും കുട്ടികൾക്കുമായി ശുശ്രുഷ ക്രമീകരിച്ച രണ്ടു സ്ഥലങ്ങളും സന്ദർശിക്കുകയുംചെയ്തു അദ്ദേഹം.ഈസ്റ്റ് ആംഗ്ലിയ രൂപതയിൽ ശുശ്രുഷ ചെയ്യന്ന മലയാളി വൈദികരായ ഫിലിപ് പന്തമാക്കലിന്റെയും, തോമസ് പാറക്കണ്ടത്തിന്റെയും സേവനങ്ങളെയും ബിഷപ്പ് അലൻ ശ്ലാഘിച്ചു.

ദൈവത്തിനു പ്രീതികരമായി ജീവിക്കാൻ പ~ിപ്പിക്കുന്നത് പരിശുദ്ധാതമാവാണെന്ന് വചനപ്രഘോഷണത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. പരിശുദ്ധാതമാവിന്റെ സഹായമില്ലാതെ ആർക്കും ഈശോയെ വിളിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു. സുവിശേഷത്തിലെ 10 കന്യകമാരുടെ ഉപമ വിശദീകരിച്ച ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാപ്പ്ര്ക്കും ഇപ്പോഴും ഉണ്ടായിരിക്കേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചു ഓർമിപ്പിച്ചു.

കേംബ്രിഡ്ജ് റീജ്യണിലെ എല്ലാ ദിവ്യബലി അർപ്പണ കേന്ദ്രങ്ങളിൽനിന്നും നിരവധി വിശ്വാസികൾ സംബന്ധിച്ചു. രാവിലെ 9.00മുതൽ വൈകിട്ട് 5.00വരെ നടന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കിയിരുന്നു. റീജ്യണിലെ സീറോ മലബാർ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന ഫാ. ഫിലിപ് പന്തമാക്കൽ, ഫാ. തോമസ് പാറക്കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.