കൊച്ചി: സീറോ മലബാർ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടങ്ങി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ബിഷപ് മാർ ജോസഫ് കുന്നത്ത് ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓർത്തോണയിൽ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനെത്തുടർന്നു സിനഡിലെ മെത്രാന്മാർ മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.

സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നും അജപാലനമേഖലകളിൽ നിന്നുമായി 58 മെത്രാന്മാരാണു സിനഡിൽ പങ്കെടുക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ട്. സിനഡ് 14നു വൈകുന്നേരം ആറിനു സമാപിക്കും.