സ്‌കോട്ട്‌ലൻഡ് വിമലഹൃദയം സ്വന്തമാക്കും!

478
എഡിൻബർഗ്: ഫാത്തിമാ ദർശന ശതാബ്ദിയോട് അനുബന്ധിച്ച്സ്‌ കോട്ട്‌ലൻഡിനെ പരിശുദ്ധ കന്യകാ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു. കാർഫിൻ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സെപ്റ്റബർ മൂന്നിന് നടക്കുന്ന തിരുക്കർമമധ്യേയാകും സമർപ്പണം. വിമ
ലഹൃദയഭക്തി പ്രോത്സാഹിപ്പിക്കുക എന്നതും സമർപ്പണത്തിലൂടെ സഭാ നേതൃത്വം ലക്ഷ്യം വെക്കുന്നുണ്ട്.
ഇതാദ്യമായാണ് സ്‌കോട്ട്‌ലൻഡിനെ വിമലഹൃദയത്തിന് സമർപ്പിക്കുന്നത്ഇതിന് മുന്നോടിയായി ജൂലൈ 26മുതൽ 40 ദിവസത്തെ നോമ്പാചരണവും സഭ ആരംഭിച്ചു. ലോകരാജ്യങ്ങളുടെ സമാധാനത്തിനായി സഹനങ്ങൾ ഏറ്റെടുത്ത് പ്രാർത്ഥിക്കണമെന്ന ഫാത്തിമാ സന്ദേശം ഉൾക്കൊണ്ടാണ് നോമ്പാചരണം പ്രഖ്യാപിച്ചത്.
2013 ഒക്ടോബറിൽ ലോകം മുഴുവനെയും ഫ്രാൻസിസ് പാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്~ിച്ചിരുന്നു. ഇതിനെ പിന്തുടർന്ന്, ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി ഇംഗ്ലണ്ടിനെയും വെയിൽസിനെയും വിമലഹൃദയത്തിന് പുനർസമർപ്പണം ചെയ്തിരുന്നു. പോളണ്ടിനെയും വിമലഹൃദയത്തിന് പ്രതിഷ്~ിച്ചിരുന്നു.
ബിജു നീണ്ടൂർ