സ്‌നേഹക്കടലായി മാറിയ സംഗമം

0
617

ചങ്ങനാശേരി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത കെയര്‍ ഹോം ഫെല്ലോഷിപ് (ഇഎഇഅ) ന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ നടന്ന ഭിന്നശേഷിക്കാരുടെ സ്‌നേഹ സംഗമം (എനേബിള്‍ 2018) കോട്ടയം ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ചങ്ങനാശ്ശേരി അതിരൂപത നല്‍കുന്ന സേവനം പ്രശംസനീയയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളുടെ സംരക്ഷണത്തിന് അതിരൂപത കാണിക്കുന്ന കരുതലിന് കളക്ടര്‍ നന്ദി പറഞ്ഞു.
അതിരൂപതയിലെ ഇടവകകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളും, അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായവര്‍, സാമൂഹ്യപ്രവത്തകര്‍, ഈ മേഖലയിലുള്ള അധ്യാപകര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന ഇരുപത്തിയഞ്ചും അമ്പതും വര്‍ഷം പൂര്‍ത്തിയാക്കിവരെയും ദേശീയ സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച ഭിന്നശേഷിക്കാരായവരെയും ആര്‍ച്ച്ബിഷപ് ആദരിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ഭിന്നശേഷിക്കാരായവരുടെ കലാ പരിപാടികളും നടന്നു.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തി. കെയര്‍ ഹോം ഫെല്ലോഷിപ് ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടയ്ക്കല്‍, വികാരി ജനറാള്‍ റവ. ഡോ തോമസ് പാടിയത്ത്, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.