Follow Us On

29

March

2024

Friday

അഗ്നിപരീക്ഷകളിലൂടെ നയിക്കുന്ന ദൈവം

അഗ്നിപരീക്ഷകളിലൂടെ നയിക്കുന്ന ദൈവം

”നിന്റെ സഹോദരൻ ദരിദ്രനാവുകയും തന്നെത്തന്നെ സംരക്ഷിക്കാൻ അവനു വകയില്ലാതാവുകയും ചെയ്യുന്നെങ്കിൽ നീ അവനെ സംരക്ഷിക്കണം” (ലേവ്യർ 25:35) ഈ വചനമാണ് എനി ക്കെന്നും ബലമാകുന്നത്. ആലംബഹീനർക്കും അശരണർക്കും അത്താണിയായി മാറാൻ പ്രേരിപ്പിക്കുന്നതും ജനിച്ച് 56-ാം ദിവസം മുതൽ സന്ധിവാതം എന്നെ അലട്ടിയിരുന്നു. അതോടെ സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. മുന്നോട്ട് പോകാൻ വയ്യാത്ത അവസ്ഥ. ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസഘട്ടം അഗ്നിപരീക്ഷണങ്ങളിലൂടെയുള്ള കാലഘട്ടമായിരുന്നു.
ഈ സമയത്താണ് സിസ്റ്റർ കാർമ്മൽ ജോസും മണലുങ്കൽ എഫ്.സി.സി കോൺവെന്റിലെ സിസ്റ്റേഴ്‌സും ഉപരിവിദ്യാഭ്യാസം നൽകാൻ മുന്നോട്ട് വ ന്നത്. 1984 ഓഗസ്റ്റ് 15-ന് 13-ാമത്തെ വയസ്സിൽ ദൈവം എന്റെ രോഗം സൗഖ്യമാക്കി. അതോടെ പാതിവഴിയിൽ മുടങ്ങിയ പഠനം എട്ടാം ക്ലാസ്സു മുതൽ ആരംഭിച്ചു. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം ബൈബിൾ പഠനവും സഭാചരിത്രവും പഠിക്കുവാൻ തീരുമാനിച്ചു. പിഒ.സി, പൗരസ്ത്യവിദ്യാപീഠം, മാർത്തോമ്മാ വിദ്യാനികേതൻ, പാലാ രൂപത ബൈബിൾ അപ്പസ്തലേറ്റ് എന്നിവിടങ്ങളിൽനിന്ന് ബൈബിളും സഭാചരിത്രവും പഠിച്ചു. ചങ്ങനാശ്ശേരി കാനായിൽനിന്നും കൗൺസിലിംഗും.
ഇക്കാലയളവിൽ ജോർജ് കുറ്റിക്കലച്ചനെ കണ്ടുമുട്ടിയത് കാരുണ്യശുശ്രൂഷയിലേക്ക് വഴിനടത്തി. ഗവൺമെന്റ് ആശുപത്രി, കോളനികൾ, ചേരികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 1990 മുതൽആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടകം 43 പേർക്ക് രക്തംദാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി പേരെ ദൈവകൃപയിലേക്ക് കൈ പിടിച്ച് നടത്തുന്നതിനും ദൈവം ഉപകരണമാക്കി. 1998 ഡിസംബർ മുതൽ കോട്ടയം ജില്ലയിലെ ആനിക്കാട് വള്ളോത്യാമലയിൽ അഗതികളുടെയും രോഗികളുടെയും പുനരധിവാസകേന്ദ്രം സെന്റ് മേരീസ് ആശ്രമം എന്ന പേരിൽ ആരംഭിച്ചു. 2017-ലെ പാലാ രൂപതയിലെ മികച്ച മാതൃകാ ഓൾഡ് ഏജ് ഹോമായി തെരഞ്ഞെടുത്തത് ഈ അഗതിമന്ദിരമാണ്. വചനം പറയുന്നു: ”പിതാവായ ദൈവത്തിന്റെ മുമ്പിൽ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്. അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുവാൻ ലോകത്തിന്റെ കളങ്കമേൽക്കാതെ തന്നത്തന്നെ കാത്തുസൂക്ഷിക്കുക” (യോക്കോ 1:27). യഥാർത്ഥത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഭക്തി എന്നാൽ അനാഥരുടെയും ആലംബഹീനരുടെയും വേദനകളിൽ സഹായിക്കുന്നതാണ്.
ഈ സ്ഥാപനത്തിൽ അനാഥരെയും വിധവകളെയും സംരക്ഷിക്കുന്നു എന്ന് മാത്രമല്ല, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ അരിയും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും നല്കി സഹായിക്കുന്നു. ആരോഗ്യ ബോധവല്ക്കരണ സെമിനാറുകളും പരിശോധനാ ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കുന്നു. മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെമിനാറുകൾ, ലേഖനമത്സരങ്ങൾ, ഭവനസന്ദർശനങ്ങൾ എന്നിവയും നടത്തുന്നു. കുട്ടികളെയും മുതിർന്നവരെയും കലാരംഗത്ത് വളർത്തുന്നതിനും ശ്രമിക്കാറുണ്ട്. സ്ഥാപനത്തോടനുബന്ധിച്ച് തയ്യൽ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം നിരവധി ജനക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ദൈവം അനുവദിക്കുന്നു. എഫ്.ബി.എ, ജെ.സി.ഐ മണർകാട്, ജെ.സി.ഐ തുടങ്ങിയ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനപുരസ്‌കാരങ്ങളും ലഭിച്ചു. ഇതൊക്കെയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ദൈവം നൽകുന്ന അംഗീകാരം മാത്രമായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ജീവിതം നേടാൻ മാത്രമല്ല കൊടുക്കാനുള്ളതുമാണല്ലോ.
ഭാര്യ സാലി. മക്കൾ ലെയോ, സെബാസ്റ്റ്യൻ, തോമസുകുട്ടി. ഏറ്റവും ഇളയ മകൻ മനു 2017 മാർച്ച് 24-ന് വെള്ളത്തിൽവീണു മരിച്ചിരുന്നു. മനുവിന്റെ സ്മരണയ്ക്കായി മനു ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിച്ച് വിവിധ സഹായങ്ങളും നല്കുന്നു. ഒന്നും എന്റേതല്ല എന്നെ വഴി നടത്തുന്നവന്റെ കാരുണ്യം മാത്രം.
സിബി ചെരുവിൽപുരയിടം
(മാനേജിംഗ് ട്രസ്റ്റി, സെന്റ് മേരീസ് ആശ്രമം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?