Follow Us On

29

March

2024

Friday

അല്മായരെയും സഭൈക്യവും പ്രോത്സാഹിപ്പിക്കണം

അല്മായരെയും സഭൈക്യവും പ്രോത്സാഹിപ്പിക്കണം

ബാംഗളൂർ: ഇന്ത്യയിലെ സഭ അൽമായരെയും സഭകൾ തമ്മിലുള്ള ഐക്യത്തെയും പ്രോത്സാഹിപ്പിക്കണമെന്ന് ഇന്ത്യയിലേക്കും നേപ്പാളിലേക്കുമുള്ള അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആർച്ച് ബിഷപ് സാൽവത്തോരെ പെനാച്ചിയൊ. ലത്തീൻ സഭയുടെ കോൺഫ്രൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ 28ാമത് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ആർച്ച് ബിഷപ് പെനാച്ചിയോയുടെ ആഹ്വാനം.
സുതാര്യവും ഉത്തരവാദിത്വപൂർണവുമായ വിധത്തിൽ അൽമായർക്ക് രൂപീകരണം നൽകുന്നതിലൂടെ അവരുടെ സഭയിലെ ഉത്തരവാദിത്വം മനസിലാക്കാൻ അൽമായർക്ക് സാധിക്കുമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിൽ അൽമായരുടെ അന്തസ്സും സഭയുടെ മിഷനിലും തീരുമാനങ്ങളിലുമുള്ള അവരുടെ ഭാഗധേയത്വവും മനസിലാക്കേണ്ടതുണ്ട്. അതിലൂടെ ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കാളികളാകുവാൻ അവർക്ക് സാധിക്കും.
വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും വ്യത്യസ്ത സംസ്‌കാരങ്ങൾ പിന്തുടരുന്നവരുമായ ജനങ്ങളുമായുള്ള സംവാദം നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഭാഗമാണ്. ഇന്ത്യൻ പശ്ചാത്തലത്തിൽ, വിവിധ സഭകളുമായുള്ള ബന്ധത്തിൽ ക്രമേണ വളർച്ച സംഭവിക്കുന്നുണ്ട്. എന്നാൽ കർത്താവിന്റെ ഒരേ മേശയിൽ ഭാഗഭാക്കാവുന്നതിൽ നിന്ന് വിവിധ ഘടകങ്ങൾ നമ്മെ ഇപ്പോഴും പിന്തിരിപ്പിക്കുന്നു. മതനിരപേക്ഷതയും മതവിവേചനവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവർ തമ്മിൽ ഐക്യം പുലർത്തിക്കൊണ്ട് രാജ്യത്തിന് സാക്ഷ്യം നൽകാൻ സാധിക്കണം; ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു.
ലോകമെമ്പാടും പീഡനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി, പ്രത്യേകിച്ചും മിഡിൽ ഈസ്റ്റിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. യെമനിലെ രക്തസാക്ഷികളുടെ കാര്യത്തിൽ ഇന്ത്യൻ സഭയുടെ പ്രത്യേകമായ ആകുലത കർദിനാൾ പങ്കുവച്ചു. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ അടിയന്തിരമായി മോചിപ്പിക്കാൻ ബിഷപ്പുമാർ ആഹ്വാനം ചെയ്തു. സിസിബിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ് ഫിലിപ്പ് നേരി ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സിസിബിഐ സെക്രട്ടറി ജനറൽ ബിഷപ് വർഗീസ് ചക്കാലയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആർച്ച് ബിഷപ് ബെർണാർഡ് മോറസ് സ്വാഗതവും സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ നന്ദിയും അർപ്പിച്ചു. 131 രൂപതകളും 180 ബിഷപ്പുമാരുമടങ്ങുന്ന ഇന്ത്യയിലെ ലാറ്റിൻ കത്തോലിക്ക സഭ നേരിടുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
ബൈബിളിന്റെ ന്യൂ ലിവിംഗ് ട്രാൻസിലേഷൻ(എൻഎൽറ്റി) സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?