Follow Us On

28

March

2024

Thursday

ആശയക്കുഴപ്പം തുടരുന്നു; ആസിയാ ബീബി എവിടെ?

ആശയക്കുഴപ്പം തുടരുന്നു;  ആസിയാ ബീബി എവിടെ?

പാക്കിസ്ഥാൻ: എട്ടു വർഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയിൽ മോചിതയായ ആസിയ ബീബി പാക്കിസ്ഥാൻ വിട്ടിട്ടില്ലെന്ന് ഭരണകൂടവും നെതർലൻഡ്‌സിൽ എത്തിയെന്ന് തീവ്രവാദ സംഘടനയും വാദിക്കുമ്പോൾ വിശ്വാസീസമൂഹത്തിൽ ആശയക്കുഴപ്പം വർദ്ധിക്കുന്നു. സുരക്ഷിത രക്ഷാമാർഗം ഇല്ലാത്തതിനാൽ, വധഭീക്ഷണി നേരിടുന്ന ആസിയയ്ക്കും കുടുംബത്തിനും പാക്കിസ്ഥാൻ വിടാനായിട്ടില്ലെന്നാണ് സൂചന.

ആസിയ രാജ്യം വിട്ടതായി ഇന്നലെ വിവിധ കോണുകളിൽനിന്നു റിപ്പോർട്ട് ഉണ്ടായിരിന്നു. ഇക്കാര്യം നിഷേധിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയംതന്നെ രംഗത്തെത്തുകയായിരുന്നു. ആസിയ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ തുടരുകയാണെന്നാണ് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറയുന്നത്. ബുധനാഴ്ച രാത്രി മുൾട്ടാനിലെ വനിത ജയിലിൽനിന്ന് മോചിപ്പിച്ച ആസിയയെ പ്രത്യേക വിമാനത്തിൽ ഇസ്ലാമാബാദിൽ എത്തിച്ചെന്നും അവിടെനിന്ന് രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് സൂചന.

അതേസമയം, ഈ വാദങ്ങൾ നിഷേധിക്കുകയാണ് ആസിയയെ മോചിപ്പിക്കുന്നതിനെതിരെ കലാപം നടത്തുന്ന തീവ്രമുസ്ലീം പ്രസ്ഥാനമായ ‘തെഹ്രീക് ഇലബായിക് പാക്കിസ്ഥാൻ’. നെതർലൻഡ്സിന്റെ അംബാസഡർ പ്രത്യേക വിമാനത്തിലെത്തി ജയിലിൽനിന്ന് ആസിയയെ ഏറ്റുവാങ്ങിയതെന്നാണ് അവരുടെ വാദം. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളോട് തങ്ങളെ രക്ഷിക്കണമെന്ന് ആസിയയുടെ ഭർത്താവ് ആഷിക് അഭ്യർത്ഥിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?