Follow Us On

29

March

2024

Friday

ഈശോ പറഞ്ഞതുപോലെ ജീവിക്കണമെന്ന് ആഗ്രഹിച്ച കുഞ്ഞിനെ ഐ.എസ് ക്രൂരമായി കൊലപ്പെടുത്തി

ഈശോ പറഞ്ഞതുപോലെ ജീവിക്കണമെന്ന് ആഗ്രഹിച്ച കുഞ്ഞിനെ ഐ.എസ് ക്രൂരമായി കൊലപ്പെടുത്തി

സിറിയ: മൃഗീയതയുടെയും ക്രൂരതയുടെയും പര്യായമായി മാറിയ ഐ.എസ് ഭീകരർ സിറിയയിൽ 250 ക്രിസ്ത്യൻ കുഞ്ഞുങ്ങളെ ബേക്കറി മെഷീനിൽ അരച്ചുകൊന്നതായി മരണത്തിൽ നിന്നും രക്ഷപ്പെട്ട ക്രൈസ്തവ വനിത സാക്ഷ്യപ്പെടുത്തുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആ വനിത ഇസ്ലാമിക് ഭീകരർ എങ്ങനെയാണ് തന്റെ മകനെയൂം മറ്റനേകം ക്രിസ്യത്യൻ കുഞ്ഞുങ്ങളെയും അരച്ചുകൊന്നതെന്ന് റോഡ് ടു സക്‌സസ് എന്ന സംഘടനയുടെ ഭാരവാഹികളോട് പങ്കുവെച്ചത് അക്ഷരാർത്ഥത്തിൽ മാനവരാശിയെ ഞെട്ടിച്ചിരിക്കുകയാണ്.
2016301048തങ്ങളുടെ നഗരം പിടിച്ചെടുത്ത ഇസ്ലാമിക് ഭീകരർ അവിടെ ഉണ്ടായിരുന്ന ആറുപേരെ ബേക്കറിയിലെ ഓവനിൽ ചുട്ടുകൊന്നു. അതിനുശേഷം ക്രിസ്ത്യൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുവന്ന് അരിയരക്കുന്ന മെഷീനിൽ എറിഞ്ഞ് അരക്കുകയായിരുന്നു. കുറെപ്പേരെ കെട്ടിടങ്ങൾക്കുമുകളിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നു. എതിർക്കാൻ ശ്രമിച്ചവരെ വെടിവെച്ചുകൊന്നു. ഇസ്ലാമിക് ഭീകരർക്കെതിരെ യാതൊരു ചെറുത്തുനിൽപ്പും ഉണ്ടാകാതെയിരിക്കുവാൻ അടുത്തുള്ള ക്രൈസ്തവഗ്രാമങ്ങളിൽ അതിക്രൂരമായ കൊലപാതകങ്ങൾ നടത്തുക ഇസ്ലാമിക് ഭീകരരുട പതിവായിരുന്നുവത്രെ.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും രക്ഷപ്പെട്ട ആലീസ് ആസാഫ് എന്ന സ്ത്രീയാണ് എങ്ങനെയാണ് തന്റെ മകനെ ഭീകരർ വധിച്ചതെന്ന് വിവിരിച്ചത്. ജോർജ് എന്ന തന്റെ മകനോട് ക്രിസ്ത്യൻ പേര് ഉപേക്ഷിച്ച് ഭൂരിപക്ഷ മതനാമം സ്വീകരിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അവൻ സമ്മതിച്ചില്ല. അവൻ മരണം വരിച്ചു. ഈ കൊടും ക്രൂരതയെല്ലാം കുഞ്ഞുങ്ങളോട് ചെയതത് അവർ ക്രൈസ്തവ വിശ്വാസികളായിരുന്നു എന്നതുകൊണ്ടു മാത്രമായിരുന്നു.
സിറിയയിൽ രണ്ടു വർഷം മുമ്പായിരുന്നു ആലീസ് അസാഫ് ജീവിച്ചിരുന്ന നഗരത്തിലേയ്ക്ക് ഇസ്ലാമിക് ഭീകരർ വരുന്നത്. ആലീസ് തന്റെ മകനായ ജോർജിനോട് തന്റെ അയൽപക്കകാരായ മുസ്ലിം കുഞ്ഞുങ്ങളുടെ കൂടെ ഒളിക്കുവാൻ അവൾ ആവശ്യപ്പെട്ടു. പക്ഷേ, അവർ ആ കുഞ്ഞിനെ ഒറ്റിക്കൊടുത്തു. അതോടെ അവൻ പിടിക്കപ്പെട്ടു. അവന്റെ അമ്മ അവനോട് അവന്റെ ജോർജ് എന്ന പേരുമാറ്റി മുസ്ലിം ചുവയുള്ള പേരു പറയുവാൻ അവനോട് ആവശ്യപ്പെട്ടു. പക്ഷേ, ആ കുഞ്ഞ് അതിന് വിസമ്മതിച്ചു. ”അമ്മേ എനിക്ക് എന്റെ പേര് ഒളിച്ചുവെക്കേണ്ട ആവശ്യമില്ല. ഞാൻ ഒളിച്ചിരിക്കുകയുമില്ല. എന്നോട് ഈശോ പറഞ്ഞതുപോലെ ജീവിക്കണമെന്ന് അമ്മയല്ലേ, പഠിപ്പിച്ചത്. ഇവിടെ ഈശോയെ നിരസിച്ചാൽ സ്വർഗ്ഗത്തിൽ ഈശോ സ്വർഗ്ഗത്തിൽ എന്നെയും നിരസിക്കും എന്നു പറഞ്ഞിട്ടില്ലേ എന്ന് അമ്മയോട് ചോദിച്ചു.
അവനെ അവർ മർദ്ദിച്ചശേഷം വെടിവെച്ചുകൊന്നു. അതിനുശേഷം ഭീകരർ ടൗണിലെ ബേക്കറി പിടിച്ചെടുത്തു. അത് പിന്നീട് കൊലയറയാക്കി മാറി. സിറിയയിലെ പലനഗരങ്ങളും ഐ.എസിന്റെ കൈകളിൽ നിന്നും മോചിപ്പിച്ചെങ്കിലും അവശേഷിക്കുന്ന സ്ഥലങ്ങളിലെ ക്രൈസ്തവർ ഇപ്പോഴും ഭയപ്പാടിലാണ്. എപ്പോഴാണ് അവർ പ്രത്യക്ഷപ്പെടുകയും ഒരുമനുഷ്യനും ചിന്തിക്കുവാൻ പോലും കഴിയാത്ത വിധം അരുംകൊല നടത്തുകയും ചെയ്യുക എന്ന് പറയാനാവില്ല.
ഓരോ നഗരങ്ങളും പിടിച്ചെടുക്കുന്വോൾ അവിടെ അവശേഷിപ്പിക്കുന്നവർ പറയുന്ന ഭീകരകഥകൾ മനുഷ്യമനസാക്ഷിയെ നടുക്കുന്നവയാണ്. അവർ വെറുതെ കൊല്ലുകയല്ല, അതിഭീകരമായി വധിക്കുയാണ് ഓരോരുത്തരെയും.ഇറാക്കിലും സിറിയയിലും ഇസ്ലാമിക് ഭീകരർക്ക് അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും അവർ ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?