Follow Us On

19

March

2024

Tuesday

ഈസ്റ്റർ ദിനത്തിൽ അമ്മ 'ഉയിർക്കും'; അത്യപൂർവ ദൗത്യം നിർവഹിക്കാൻ ഫാ. ഷ്രോഫ്

ഈസ്റ്റർ ദിനത്തിൽ അമ്മ 'ഉയിർക്കും'; അത്യപൂർവ ദൗത്യം നിർവഹിക്കാൻ ഫാ. ഷ്രോഫ്
ഒട്ടാവ: അമ്മമാർ മക്കളെ ജ്ഞാനസ്‌നാനപ്പെടുത്താൻ കൊണ്ടുപോകുന്നത് വാർത്തയല്ല, എന്നാൽ അമ്മയെ ജ്ഞാനസ്‌നാനപ്പെടുത്താൻ മകൻ കൊണ്ടുപോയാലോ? അതും ഒരുപക്ഷേ കേട്ടിരിക്കും. പക്ഷേ, അമ്മയെ മാമ്മോദീസ മുക്കിയ വൈദികനെകുറിച്ച് കേട്ടിട്ടുണ്ടാവില്ല. അത്യപൂർവമെന്നോ അതുല്യമെന്നോ വിശേഷിപ്പിക്കാവുന്ന ആ ദൈവനിയോഗം പൂർത്തീകരിക്കാൻ തയാറെടുക്കുകയാണ് കാനഡയിൽ ശുശ്രൂഷചെയ്യുന്ന ഇന്ത്യൻ വംശജനായ ഫാ. ഹെസൂക് ഷ്രോഫ്. ഈവരുന്ന ഈസ്റ്റർ സുദിനത്തിലാണ് അദ്ദേഹത്തിന്റെ മാതാവ് ക്രിസ്തുവിൽ പുതുസൃഷ്ടിയായി ‘ഉയിർക്കുന്നത്’.
കൊൽക്കത്തയിലെ ഒരു സ്വരാഷ്ട്രിയൻ കുടുംബത്തിലായിരുന്നു ഹെസൂക്കിന്റെ ജനനം, 1971ൽ. സ്വരാഷ്ട്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള മതവിഭാഗമാണ് സ്വരാഷ്ട്രിയൻ അഥവാ പാർസികൾ. മർച്ചന്റ്‌നേവി ഉദ്യാഗസ്ഥനായിരുന്നു പിതാവ്. ഉദ്യോഗാർത്ഥം അദ്ദേഹം കുടുബസമേതം കാനഡയിലേക്ക് കുടിയേറിയതാണ് ഹെസൂക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ദൈവത്തെ കൂടുതൽ അറിയണമെന്ന, ചെറുപ്പംമുതൽ മനസിൽ സൂക്ഷിച്ച ആഗ്രഹം അദ്ദേഹത്തിനൊപ്പം വളർന്നു.
ഉപരിപ~നത്തിനായി മോൺട്രീയേലിലെ മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽ എത്തുംവരെ അദ്ദേഹത്തിന് ക്രിസ്തുമതത്തിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കടുത്ത പെന്തകോസ്ത് വിശ്വാസിയായ സുഹൃത്തായിരിന്നു ഹെസൂകിന്റെ സഹമുറിയൻ. അദ്ദേഹമാണ് അവിടെയുള്ള സുവിശേഷ സംഘവുമായും ക്രിസ്തീയ വിശ്വാസങ്ങളുമായും ബൈബിളുമായും ഹെസൂക്കിനെ ബന്ധിപ്പിച്ചത്. എന്നാൽ അധികം വൈകാതെതന്നെ ഹെസൂക് കത്തോലിക്കാവിശ്വാസത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി.
കത്തോലിക്ക സുഹൃത്തിനൊപ്പം ആദ്യമായി മോൺട്രിയേലിലെ സെന്റ് പാട്രിക്ക് ബസിലിക്കയിൽ ദിവ്യബലിയിൽ പങ്കെടുത്തത് -1994ലെ ആ ശനിയാഴ്ച- അദ്ദേഹത്തിന് ഇന്നും ഓർമയുണ്ട്. അന്ന് ദിവ്യബലിയിൽനിന്ന് ലഭിച്ച പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് തന്റെ മനപരിവർത്തനത്തിന് കാരണമായ
തെന്നും ഹെസൂക് പറയുന്നു. 1995ൽ മോൺട്രിയേലിലെ കത്തോലിക്കാ ദൈവാലയത്തിലായിരുന്നു ജ്ഞാനസ്‌നാനം. അധികം താമസിയാതെ ഹെസൂക്ക് തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞു. വൈദിക ജീവിതം നയിക്കണമെന്ന തീവ്രമായ ആഗ്രഹമാണ് അദ്ദേഹത്തെ ആദ്യം ബെനഡിക്ടൻ സഭയുടെ സഹചാരിയാക്കിയത്. മൂന്നു വർഷം ബെനഡിക്ടൻ സന്യാസിമാർക്കൊപ്പം ക്യൂബെക്കിലും ഫ്രാൻസിലും ചെലവഴിച്ചു. പിന്നീട് ആറു വർഷം സെന്റ് ജോൺ സന്യാസ സമൂഹത്തിൽ. അവിടെവെച്ചായിരുന്നു തത്വശാസ്ത്ര, ദൈവശാസ്ത്രവും പ~നം. ഇതിനിടയിൽ സഭാധികൃതർ പ്രേഷിത ദൗത്യവുമായി ഹെസൂക്കിനെ ഫിലിപ്പീൻസിലേക്ക് അയച്ചു.
ഫിലിപ്പീൻസിലെ യൂത്ത് മിനിസ്ട്രിയിലെ ആ ശുശ്രൂഷാകാലത്താണ് തന്റെ വിളി നസ്യാസസഭയിലല്ല, രൂപതാ ശുശ്രൂഷയിലാണെന്ന് തിരിച്ചറിഞ്ഞത്. 2006ൽ കാനഡയിലെത്തിയ ഹെസൂക് ഒട്ടാവാ അതിരൂപതയിൽ വൈദികാർത്ഥിയായി. ടൊറന്റോ സെന്റ് അഗസ്റ്റിൻസ് സെമിനാരിയിലായിരിന്നു പ~നം. ഒട്ടാവയിലെ  നോത്രഡേം കത്തീഡലിൽ, 2011 മെയ് 13ന് പരിശുദ്ധ മാതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു തിരുപ്പട്ട സ്വീകരണം. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും കുറച്ച് ഉറ്റബന്ധുക്കളും സന്നിഹിതരായിരുന്നു.
‘പിതാവ് എന്റെ തീരുമാനത്തെ എതിർത്തില്ലെങ്കിലും ഞാൻ കത്തോലിക്കാവിശ്വാസം സ്വീകരിച്ചതിൽ അമ്മ സന്തോഷവതിയായിരുന്നു. കത്തോലിക്കാ സ്‌കൂളിലെ പ~നം ചെറുപ്പംമുതൽ കത്തോലിക്കാവിശ്വാസവുമായി പരിചയപ്പെടാൻ അമ്മക്ക് അവസരം ഒരുക്കി. കത്തോലിക്കാവിശ്വാസം സ്വീകരിക്കാൻ അമ്മ ആഗ്രഹിച്ചിരുന്നെങ്കിലും ചില ബാഹ്യസമ്മർദങ്ങൾ അതിന് തടസമായിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന് ശാരീരിക ജന്മമേകി എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന അമ്മ ക്രിസ്തുവിലുള്ള ആത്മീയ പുനർജന്മം പ്രാപിക്കാൻ തയാറെടുക്കുകയാണ്,’ ഫാ. ഹെസൂക് ഷ്രോഫിന് ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?