Follow Us On

28

March

2024

Thursday

ഉപവസിക്കുമ്പോൾ നമ്മൾ എങ്ങനെ പ്രത്യക്ഷപ്പെടണം!

ഉപവസിക്കുമ്പോൾ  നമ്മൾ എങ്ങനെ  പ്രത്യക്ഷപ്പെടണം!

നമ്മുടെ കർത്താവിന്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും ഉയിർപ്പിനെയും അനുസ്മ രിപ്പിക്കുന്ന വലിയ നോമ്പിന്റെ ചൈതന്യം എന്താ ണ്? എന്തിനാണ് കത്തോലിക്കർ ഇപ്രകാരം നോമ്പനുഷ്ഠിക്കുന്നത്? വി.യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം രണ്ടാമധ്യായം ആറാം വാക്യം പറയുന്നു: അവനിൽ വസിക്കുന്നെന്ന് പറയുന്നവ ൻ അവൻ നടന്ന വഴിയിലൂടെ നടക്കേണ്ടി യിരിക്കുന്നു.
അതായത് ക്രിസ്തുവിന്റെ അനുയായി അവിടുന്ന് നടന്ന് പോയ അതേ വഴിയിലൂടെ നടന്നാലേ അവിടുന്ന് വാഗ്ദാനം ചെയ്ത ഉയിർപ്പിന്റെ മഹത്വം പ്രാപിക്കുകയുള്ളു. ലോകരക്ഷക്കായി ദൈവം വിഭാവനം ചെയ്ത പദ്ധതിയാണ് ത്രിത്വത്തിലെ രണ്ടാമത്തെ ആൾ മനുഷ്യനായി അവതരിച്ച് പീഡകൾ സഹിച്ച് കുരിശിൽ മരിച്ച് ഉയിർക്കുക എന്നത്.
ഇതിലും എളുപ്പമാർഗം ഇല്ലായിരുന്നോ എന്ന ചോ ദ്യത്തിന് പ്രസക്തിയില്ല. അതായിരുന്നു ദൈവിക പദ്ധതി എന്നു മാത്രമേ പറയാൻ കഴിയൂ. ഇവിടെ ലോകരക്ഷ എന്താണെന്ന് അല്പം വിശ ദീകരിക്കേണ്ടിയിരിക്കുന്നു. രക്ഷ എന്നത് കേവലം മരണശേഷമുള്ള അവസ്ഥ മാത്രമായി കാണുന്നത് കർത്താവിന്റെ രക്ഷാകര ദൗത്യത്തെ കുറച്ചു കാണലായിരിക്കും. ഓരോരുത്തരും എങ്ങിനെയെങ്കിലും സ്വന്തം ആത്മാവിനെ രക്ഷിക്കുന്ന പ്രക്രിയയായി അതിനെ കാണുന്നതും ശരിയല്ല. പാപത്തിലേക്ക് ചാഞ്ഞിരിക്കുന്ന എല്ലാ മനുഷ്യ മനസുകളേയും ആ ചായ്‌വിൽ നിന്ന് രക്ഷിച്ച് ഭൂമിയിലുള്ള സകല മനുഷ്യരേയും പാപരഹിതരാക്കി ഈ ലോകത്തെ വിശുദ്ധ മനുഷ്യരുടെ വാസസ്ഥലമാകുന്ന പ്രക്രിയയാണത്.
അതായത് ഈ ലോകത്തെത്തന്നെ സ്വർഗതുല്യമാ ക്കാനാണ് ദൈവം മനുഷ്യനായി അവതരിച്ചത്. അതിനുള്ള മാർഗ്ഗമാണ് കർത്താവ് കാണിച്ചു തന്ന ത്. ആ ദൗത്യമാണ് ക്രിസ്ത്യാനിയാകുന്ന ഓരോ വ്യക്തിയും ഏറ്റെടുക്കുന്നത്. അപ്രകാരം ജീവിച്ച് മരിക്കുന്നവരുടെ ആത്മാക്കളാണ് നശ്വരമായ ഈ ലോകജീവിതത്തിന് ശേഷം നിത്യമായ സ്വർഗത്തി ലേക്ക് പ്രവേശിക്കുന്നത്. യേശു കാണിച്ചു തന്ന സ്‌നേഹത്തിന്റെ മാർഗ്ഗം മാത്രമേ ഈ ലോകത്തെ സ്വർഗതുല്യമാക്കുകയുള്ളു.
നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കണമെന്നും നിന്റെ ശത്രുവിനെപ്പോലും സ്‌നേഹിക്കണമെന്നും പഠിപ്പിച്ച ഒരേ ഒരു വ്യക്തിയേ ഈ ലോകത്തിലുണ്ടായിട്ടുള്ളു. അത് നമ്മുടെ കർത്താവും രക്ഷകനുമായ ക്രിസ്തുവാണ്. അവിടുന്ന് പറയുന്നു: ”മണവാളൻ കൂടയുള്ളപ്പോൾ മണവറക്കാർക്ക് ഉപവസിക്കാൻ കഴിയുമോ?” കൂടെയുള്ളപ്പോൾ ആരും ഉപവസിച്ച് കാത്തിരിക്കേണ്ടതില്ല. നേരേ മറിച്ച് അവൻ അവരിൽ നിന്ന് എടുക്കപ്പെടാം. അപ്പോൾ അവർ ഉപവസിച്ച് കാത്തിരിക്കണം. എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം? അതായത് മണവാളന്റെ കൂടെ മണവറയിൽ പ്രവേശിച്ചവർ അവനോടൊത്ത് ആയിരിക്കാൻ യോഗ്യത നേടിയവരാണ്. മണവാളൻ അവരിൽ നിന്ന് എടുക്കപ്പെടുമ്പോൾ അവർ ഒരു പക്ഷേ മറ്റുള്ളവരുടെ സുഹൃദ് വലയത്തിലേക്ക് ആകർഷിക്കപ്പെട്ടെന്ന് വരാം. അങ്ങനെ സംഭവിച്ചാൽ തിരികെ വരാനുള്ള മാർഗമാണ് ഉപവാസം.
നോമ്പുകാലത്ത് നാം അനുഷ്ഠിക്കുന്ന പ്രാർത്ഥനയും ഉപവാസവും മത്സ്യ മാംസാദികളുടെ വർജ്ജനയും പ്രായശ്ചിത്ത പ്രവൃത്തികളും തീർത്ഥാടനങ്ങളും എല്ലാം നമ്മുടെ ശരീരത്തെയും മനസിനേയും നിയന്ത്രണ വിധേയമാക്കി പാപകരമായ പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്നകറ്റി ദൈവത്തോട് സാദൃശ്യപ്പെടുത്തുക എന്ന ലക്ഷ്യം സാധിക്കാൻ വേണ്ടിയാണ്. അതിലൂടെ ചിന്തകളും വാക്കുകളും മനോഭാവങ്ങളും പ്രവൃത്തികളും എല്ലാം അവിടുത്തേതിനോട് സദൃശ്യമാകും. അങ്ങനെ ഈ ലോകം സ്വർഗതുല്യമാകും. അത്തരം ലോകത്തിലെ ജീവിതം ഉയിർത്തെഴുന്നേൽക്കു മ്പോൾ ഉള്ള ജീവിതതുല്യമായിരിക്കും. അതായത് നോമ്പുകാലം കേവലം ഏതാനും കാര്യങ്ങൾ അനുഷ്ടിക്കാനുള്ള അല്ലെങ്കിൽ വർജ്ജിക്കാനുള്ള സമയമായി മാത്രം കണക്കാക്കിയാൽ അത് െ്രെക സ്തവനോമ്പുകാലം ആകുകയില്ല.
നോമ്പുകാലത്തെ സവിശേഷ അനുഷ്ഠാനമാ ണല്ലോ ഉപവാസം. അതേപ്പറ്റി് ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരമാണ്: ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണ പോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറി കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിന് സ്വീകാര്യമായ ദിവസം എന്നും വിളിക്കുക? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കു കയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കു ന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവന രഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? (58:57) യഥാർത്ഥ ഉപവാസമായ ഈ പ്രവൃത്തികൾ കൂടാതെയുള്ള മാംസവർജ്ജനവും ഒരു നേരവും കുരിശിന്റെ വഴിയും തീർത്ഥാടനങ്ങളും നോമ്പായി പരിഗണിക്കപ്പെടുകയില്ല എന്നർത്ഥം.
നേരേ മറിച്ച് ഈപ്രവൃത്തികൾ ചെയ്താലോ? അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടി വിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്നു കർത്താവ് ഉത്തരമരുളും (89). ചുരുക്കത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മൾ മണവാളന്റെ മണവറത്തോഴന്മാരായി മാറുന്നത്.
ഉപവസിക്കുമ്പോൾ നമ്മൾ എങ്ങനെ പ്രത്യക്ഷപ്പെട ണം എന്നും കർത്താവ് അരുളിച്ചെയ്യുന്നുണ്ട്: നി ങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെ പ്പോ ലെ വിഷാദം ഭാവിക്കരുത്.
തങ്ങൾ ഉപവസിക്കുന്നെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു് പറയുന്നു. അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ നിന്റെ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകും. (മത്താ: 6:18) ഈ വചനോദ്ധരണികളുടെ വെളിച്ചത്തിൽ നമ്മുടെ നോമ്പുകാലാനുഷ്ഠാനങ്ങളെ വിലയിരു ത്തുമ്പോൾ ജയിക്കാനാവശ്യമായ മാർക്ക് കിട്ടുമോ എന്ന് ഓരോ കത്തോലിക്കനും വിലയിരുത്തണം. മാറ്റങ്ങൾ വരുത്താൻ മനസ്സാകണം. അപ്പോൾ ഈ ലോകം കർത്താവായ മണവാളന്റെ മണവറയായി മാറും.
ഈ ലോകം സ്വർഗസമാനമാകും. അതങ്ങ നെയാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവർ മണവാളന്റെ കൂടെ നിത്യ മണവറയിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ബിഷപ് മാർ ജോസ് പൊരുന്നേടം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?