Follow Us On

28

March

2024

Thursday

എഴുപത്തേഴ് വർഷത്തിന് ശേഷം കാത്തലിക് ചാരിറ്റി അഭയാർഥി പുനരധിവാസ പരിപാടി അവസാനിപ്പിച്ചു

എഴുപത്തേഴ് വർഷത്തിന് ശേഷം കാത്തലിക് ചാരിറ്റി അഭയാർഥി പുനരധിവാസ പരിപാടി അവസാനിപ്പിച്ചു

ടുബുക്വി: എഴുപത്തേഴ് വർഷത്തെ സേവനങ്ങൾക്കുശേഷം ടുബുക്വി രൂപതയുടെ കീഴിലുള്ള കാത്തലിക് ചാരിറ്റി അഭയാർഥി പുനരധിവാസ പരിപാടി അവസാനിപ്പിച്ചു. അഭയാർഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവാണ് പദ്ധതി അവസാനിപ്പിക്കാൻ കാരണമെന്ന് ചാരിറ്റി അധികൃതർ വ്യക്തമാക്കി.
നിയമപരമായി അഭയാർത്ഥികളാകാൻ കഴിയുന്നവരുടെ എണ്ണം 110,000 മുതൽ 45,000 വരെയായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കുറച്ചിരുന്നു. കൂടാതെ അഭയാർത്ഥികൾക്കായി രാജ്യത്തുള്ള എല്ലാ പുനരധിവാസകേന്ദ്രങ്ങളും തുറന്നുകൊടുക്കാൻ ഡിപാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് പോപ്പുലേഷൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. തുടർന്നാണ് കാത്തലിക് ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തലാക്കുവാൻ തീരുമാനിച്ചത്.
ലോകമെങ്ങുമുള്ള അഭയാർത്ഥികൾക്കായി 1940 മുതൽ കാത്തലിക് ചാരിറ്റി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഏജൻസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റർ ട്രാൻസി മോറിസോൺ പറഞ്ഞു. അതേസമയം, എല്ലാ മനുഷ്യരുടെയും അഭിമാനത്തിൽ വിശ്വസിക്കാനും അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കുവാനും നമ്മുടെ വിശ്വാസം ആഹ്വാനം ചെയ്യുന്നതായും നൊമ്പരത്തോടെ കാത്തലിക്ക് ചാരിറ്റിയുടെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവസാനിച്ചതായി പ്രഖ്യാപിക്കുന്നതായും ആർച്ച് ബിഷപ്പ് മൈക്കൽ ഒ ജാക്കേൽസ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?