Follow Us On

28

March

2024

Thursday

ഒക്‌ടോബറിന്റെ പുണ്യമായി അഞ്ച് മക്കൾ;നന്ദിയോടെ സിബിലും ജൂബിയും

ഒക്‌ടോബറിന്റെ പുണ്യമായി അഞ്ച് മക്കൾ;നന്ദിയോടെ സിബിലും ജൂബിയും

തൃശൂർ: ദൈവം ലോകത്തിന് നൽകിയിട്ടുള്ള കരുണയുടെയും കൃപയുടെയും അടയാളമാണ് ജപമാല. അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാവുന്ന ഏറ്റവും മനോഹരമായ പ്രാർത്ഥനയാണ് ജപമാല. ജപമാലയിലൂടെ സിബിൽ ജോസ് – ജൂബിദമ്പതികളുടെ ജീവിതത്തിൽ ലഭിച്ച ദൈവകരുണ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
വിവാഹം കഴിഞ്ഞ് ആറ് വർഷം മക്കളില്ലാതിരുന്ന ഈ ദമ്പതികൾക്ക് വിദഗ്ധ ചികിത്സയിലൂടെ മാത്രമേ കുഞ്ഞിനെ ലഭിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. വിശുദ്ധ കുർബാനയും ജപമാലയുമായിരുന്നു അവരുടെ ദിവ്യ ഔഷധം.
ജപമാലയെ ഏറെ സ്‌നേഹിച്ചിരുന്നതുകൊണ്ട് ഒക്‌ടോബർ മാസം ഇവർക്ക് ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. പ്രാർത്ഥനയോടെ ആറുവർഷങ്ങൾ ദൈവകരുണയ്ക്കായി ക്ഷമയോടെ കാത്തിരുന്നു. 2008 ഒക്‌ടോബർ നാലിന് ഒരു മകളെ നൽകി ദൈവം അനുഗ്രഹിച്ചു. 2010 ഒക്‌ടോബർ രണ്ടിന് മകനെയും 2012 ഒക്‌ടോബർ 20-ന് വീണ്ടും ഒരു മകളെയും 2014 ഒക്‌ടോബർ എട്ടിന് നാലാമത്തെ മകളെയും നല്കി. 2016 ഒക്‌ടോബർ ആറിന് വീണ്ടും ഒരു മകനെ നൽകി ദൈവം അനുഗ്രഹിച്ചു. ദൈവം നല്കിയ അനുഗ്രഹങ്ങൾക്ക് നിറഞ്ഞ മനസ്സോടെ നന്ദി പറയുകയാണ് സിബിലും കുടുംബവും.
അഞ്ചാമത്തെ മകന്റെ മാമ്മോദീസ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. ഫാ. നോബി അമ്പൂക്കൻ (വികാരി), ഫാ. ഡേവിസ് കുറ്റിക്കാട്ട്, ഫാ. റോയി എന്നിവർ സഹകാർമികരായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?