Follow Us On

16

April

2024

Tuesday

കണ്ണുനീർ പരസ്പരബന്ധത്തിന്റെ അടയാളം: ഫാ. ജോസ് ടോലന്റീനോ മെന്റോൺസാ

കണ്ണുനീർ പരസ്പരബന്ധത്തിന്റെ അടയാളം: ഫാ. ജോസ് ടോലന്റീനോ മെന്റോൺസാ

വത്തിക്കാൻ: പരസ്പരബന്ധത്തിന്റെ അടയാളമാണ് കണ്ണുനീരെന്ന് ഫ്രാൻസിസ് പാപ്പയേയും കൂരിയ അംഗങ്ങളേയും ധ്യാനിപ്പിക്കുന്ന പോർച്ചുഗീസ് വൈദികൻ ജോസ് ടോലന്റീനോ മെന്റോൺസാ. വിശുദ്ധഗ്രന്ഥത്തിലെ വിലപിക്കുന്ന സ്ത്രീകളെക്കുറിച്ചു പരാമാർശിക്കുകയായിരുന്നു ഫാ.ജോസ്. അരീച്ചയിലെ ദിവ്യഗുരുവിൻറെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിലാണ് പാപ്പയും സംഘവും ധ്യാനത്തിൽ പങ്കെടുക്കുന്നത്.
“കരച്ചിലും കണ്ണീരും വാചികമല്ലാത്തൊരു ആശയവിനിമയമാണെങ്കിലും അതൊരു സംവേദനശൈലിയും ഭാഷയുമാണ്. ബൈബിളിൽ പരാമർശിക്കുന്ന വിലപിക്കുന്ന സ്ത്രീകൾ അവിടുത്തെ ദൗത്യത്തിൽ പങ്കുകാരാകാനാണ് ആദ്യം ക്രിസ്തുവിനോടൊപ്പം ചേരുന്നത്. അവരുടെ കണ്ണുനീർ ആത്മീയആനന്ദത്തിന്റെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റേതുമായിരുന്നു. കണ്ണുനീരിന് കൗദാശികമായൊരു ഭാവമുണ്ട്. അതുകൊണ്ടാണ് ക്രിസ്തു തൻറെ ഗിരിപ്രഭാഷണത്തിൽ ”വിലപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ സമാശ്വസിപ്പിക്കപ്പെടും.” എന്ന് പറഞ്ഞത്. യേശുവിന്റെ ‘ഭാഗ്യവാന്മാർ’ എന്ന പ്രയോഗം ജീവനിലേയ്ക്കും സ്‌നേഹത്തിലേയ്ക്കുമുള്ള ക്ഷണമാണ്. ജീവിതത്തിൽ കരയുന്നവർക്കും വീണുപോയവർക്കും തളർന്നിരിക്കുന്നവർക്കും രക്ഷയുണ്ടെന്ന ക്രിസ്തുവിന്റെ ഉറപ്പാണത്”; ഫാ. ജോസ് പറഞ്ഞു.
” കുഞ്ഞു കരയുന്നത് ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രമല്ല, മറിച്ച് അമ്മയുമായി ബന്ധപ്പെടാനും ഐക്യപ്പെടാനുമാണ്. മനുഷ്യജീവിതം സന്തോഷത്തിൻറെയും സന്താപത്തിൻറെയും കണ്ണുനീർ തുള്ളികളാണ്. വേർപാടിൻറെയും പരിത്യക്തതയുടെയും അനുതാപത്തിൻറെയും അനുരഞ്ജനത്തിൻറെയും സംഭവബഹുലമായ ചരിത്രമാണ് ജീവിതം. അതിനാൽ ക്രിസ്തുവിൻറെ ചാരത്ത് അണയാനും അവിടുത്തെ ദൗത്യത്തിൽ പങ്കുചേരാനും നാം കണ്ണീരണിയേണ്ടിയിരിക്കുന്നു”; അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?