Follow Us On

29

March

2024

Friday

ഫെയ്‌സ്ബുക്കിന്റെ കത്തോലിക്കാവിരോധം: തെറ്റുപറ്റിയെന്ന് സുക്കർബർഗ്

ഫെയ്‌സ്ബുക്കിന്റെ കത്തോലിക്കാവിരോധം: തെറ്റുപറ്റിയെന്ന് സുക്കർബർഗ്

വാഷിങ്ടൺ ഡി.സി: കത്തോലിക്കാ പോസ്റ്റുകളും ചിത്രങ്ങളും സെൻസർ ചെയ്ത് റദ്ദാക്കിയതിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ക്ഷമചോദിച്ചു. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കത്തോലിക്കാ പോസ്റ്റുകളും ചിത്രങ്ങളും നാളുകളായി റദ്ദാക്കുന്ന നടപടിയാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വർഷം രണ്ടുഡസനിലേറെ കത്തോലിക്കാ പേജുകൾ ബ്ലോക്ക് ചെയ്ത ഫെയ്‌സ്ബുക്ക് കഴിഞ്ഞയിടെ സ്റ്റ്യൂബൻവില്ലയിലെ ഫ്രാൻസിസ്‌ക്കൻ യൂണിവേഴ്‌സിറ്റിയുടെ ക്രൂശിത ചിത്രമുൾപ്പെട്ട പോസ്റ്റ് തടഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യൂണിവേഴ്‌സിറ്റി പോസ്റ്റുചെയ്ത കാത്തലിക് തിയോളജി ഡിഗ്രിയുടെ പരസ്യമാണ് ഫേസ്ബുക്ക് തടഞ്ഞത്.
ദശലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കാളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ദ്വിദിന കോൺഗ്രസ് വിചാരണയ്ക്കിടയിലാണ് കത്തോലിക്കാ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങൾ സെൻസർ ചെയ്യുന്നതിനെപ്പറ്റി വാഷിങ്ടൺ സ്‌റ്റേറ്റ് കോൺഗ്രസംഗമായ കാത്തി എംസി മോറിസ് റോഡ്‌ജേഴ്‌സ് മാർക്ക് സക്കർബർഗിനോട് ചോദിച്ചത്. ഈസ്റ്റർ കാലയളവിൽ ഫ്രാൻസിസ്‌ക്കൻ യൂണിവേഴ്‌സിറ്റി ക്രൂശിത ചിത്രത്തോടെ പോസ്റ്റ് ചെയ്ത പരസ്യമാണ് അക്രമകരവും പ്രക്ഷോഭകരവും ആണെന്നാരോപിച്ച് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. എന്നാൽ പിന്നീട് സേവനത്തിന്റെ വ്യവസ്ഥകൾ പരസ്യം ലംഘിച്ചിട്ടില്ലെന്നും അബദ്ധത്തിൽ പരസ്യം ബ്ലോക്കുചെയ്യുകയായിരുന്നുവെന്നും ഫേസ്ബുക്ക് ക്ഷമായാചനം നടത്തിയിരുന്നു.
12ാം നൂറ്റാണ്ടിൽവിശുദ്ധ ഫ്രാൻസിസ് അസീസി ഉപയോഗിച്ചുകൊണ്ടിരുന്ന ‘സാൻ ഡാമിനോ’ കുരിശിന്റെ ചിത്രമാണ് ഫേസ്ബുക്ക് തടഞ്ഞത്. യൂണിവേഴ്സിറ്റി മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസിന്റെ ഈ കുരിശ് ദൈവശാസ്ത്രത്തിലെയും സുവിശേഷപ്രഘോഷണത്തിലെയും ബിരുദാനന്തര ബിരുദങ്ങളുടെ പ്രമോഷനായാണ് ഉപയോഗിച്ചിരുന്നത്. ഞെട്ടിപ്പിക്കുന്നതോ പ്രക്ഷോഭകരമായ ഘടകങ്ങൾ ഉള്ള വീഡിയോയോ ചിത്രമോ പോസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണമെന്ന് സർവ്വകലാശാല വെബ്കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ടോം ക്രോവ് പറഞ്ഞിരുന്നു.
‘ചിലസമയങ്ങളിൽ ഞങ്ങൾക്ക് തെറ്റുപറ്റാറുണ്ട്. ഈ ചിത്രം ഞങ്ങളുടെ പരസ്യസംബന്ധമായ നയങ്ങളെ ലംഘിക്കുന്നില്ല. തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ക്ഷമചോദിക്കുന്നു’; ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ‘അതേസമയം ഈ ചിത്രമുള്ള മറ്റുപരസ്യങ്ങൾ ഫേസ്ബുക്കിൽ അനുവദനീയമാണ്. അതിനാൽ ഇത് ഒരു മതഭ്രാന്താകാൻ സാധ്യതയില്ല. ക്രിസ്തുമതത്തോട് വിയോജിപ്പുള്ള ഫേസ്ബുക്കിലെ ഏതെങ്കിലും ഒരു താഴ്ന്ന ജീവനക്കാരന്റെ പ്രവവർത്തിയായിരിക്കുമിത്’; ക്രോവ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഉദ്ധരണികളും, ബ്രാൻഡും, ഉള്ളടക്കങ്ങളും സമൂഹത്തിന് ഹാനികരമാണെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക് രണ്ട് ഡസനിലേറെ കത്തോലിക്കാ പേജുകൾ ബ്ലോക്ക് ചെയ്തിരുന്നതായി സെനറ്റർ ടെഡ്ക്രൂസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലീഷിലും പോർച്ചുഗീസിലുമായി 25 കത്തോലിക്കാ പേജുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൈറസ് ബാധിച്ചത് മൂലമാണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് ക്ഷമാപണം നടത്തിയിരുന്നു.
ക്രിസ്തുമസ് കാലയളവിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫണ്ട് ലഭിക്കുന്നതിന് തയ്യാറാക്കിയ ഉള്ളടക്കങ്ങൾക്ക് അനുമതി നൽകാൻ ഫേസ്ബുക്ക് വളരെ താമസിക്കുന്നതായി ഈ വർഷമാദ്യം മറ്റൊരു കത്തോലിക്കാ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. പ്ലാൻഡ് പാരന്റ് ഹുഢിന്റയോ മൂവ് ഓൺ. ഓ ആർ ജിയുടെയോ പരസ്യം റദ്ദാക്കിട്ടുണ്ടോ എന്ന ടെഡ്ക്രൂസിന്റെ ചോദ്യത്തിന് അതൊരിക്കലും സംഭവിച്ചതിനെപ്പറ്റി തനിക്കറിവില്ലെന്നായിരുന്നു സുക്കർബർഗിന്റെ പ്രതികരണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?