Follow Us On

29

March

2024

Friday

കത്തോലിക്കാ വനിതകളിൽ 98% ദൈവവിശ്വാസികളെന്ന് സർവ്വേഫലം

കത്തോലിക്കാ വനിതകളിൽ 98% ദൈവവിശ്വാസികളെന്ന് സർവ്വേഫലം

വാഷിംഗ്ടൺ: അമേരിക്കയിലെ കത്തോലിക്കാ വനിതകളിൽ 98% ദൈവവിശ്വാസികളാണെന്ന് സർവ്വേഫലം. ജോർജ്ജ്ടൗൺ സർവ്വകലാശാലാ അപ്പോസ്റ്റലേറ്റിന്റെ കീഴിലുള്ള സെന്റർ ഫോർ അപ്ലൈഡ് റിസർച്ചും ജി.എഫ്.കെ. ഗ്രൂപ്പും സംയുക്തമായാണ് ഓൺലൈൻ സർവ്വേ നടത്തിയത്.
എന്നാൽ, കത്തോലിക്കാ യുവതികളിൽ 17% ശതമാനം മാത്രമാണ് എല്ലാ ആഴ്ചയിലും ദൈവാലയത്തിൽ പോകുന്നതെന്നതെന്നും സർവ്വെ വ്യക്തമാക്കുന്നു. ജീവകാരുണ്യ പ്രവർത്തികളും, വിശുദ്ധ കുർബാന സ്വീകരണവും സഭയുടെ പ്രഥമ കർത്തവ്യമാണെന്നാണ് ഭൂരിഭാഗം സ്ത്രീകളുടെയും അഭിപ്രായം. ഇടവകാകാര്യങ്ങളിൽ വനിതകൾക്കും പ്രാതിനിധ്യം നൽകുന്നതിനെ ഇവർ അനുകൂലിക്കുകയും ചെയ്തു.
സർവ്വേയിൽ പങ്കെടുത്ത 50%ത്തിനും ഇടവക കൗൺസിലിൽ സ്ത്രീകളെകൂടി ഉൾപ്പെടുത്തണമെന്നാണ് അഭിപ്രായം. 49% അൽമായ പ്രേഷിതത്വത്തിലും, 45% ഇടവകകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിലും സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് പറയുന്നു. ഇംഗ്ലീഷിലും സ്പാനിഷിലുമാണ് സർവ്വേ നടത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?