Follow Us On

18

April

2024

Thursday

കത്തോലിക്കർ ക്രിസ്തുവിനെ പകർന്നുനൽകാൻ വിളിക്കപ്പെട്ടവർ: ഡെൻവർ ബിഷപ്പ്

കത്തോലിക്കർ ക്രിസ്തുവിനെ പകർന്നുനൽകാൻ വിളിക്കപ്പെട്ടവർ: ഡെൻവർ ബിഷപ്പ്

ഇന്ത്യാനോപോളീസ്: മറ്റുള്ളവർക്ക് ക്രിസ്തുവിനെ പകർന്ന് നൽകുക എന്നത് ഓരോ ക്രൈസ്തവന്റെയും ചുമതലയാണെന്ന് ഡെൻവർ ബിഷപ്പ് സാമുവൽ ജെ. അക്വീ. ആ ദൗത്യം നാം ജീവിതകാലമത്രയും തുടരുക തന്നെയും വേണം. ഇന്ത്യാനോപോളിസിൽ ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്സിറ്റി സ്റ്റൂഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ‘സീക്ക് 2019’ൽ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കൾ ഈശോയിലുള്ള വിശ്വാസം പകരുമ്പേൾ പ്രകാശവും അതുവഴി ജീവന് അർത്ഥം നൽകുന്നവനായ ഈശോയെ അവർ തിരിച്ചറിയുകയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുകയും ചെയ്യും. ക്രിസ്തുവാകുന്ന പ്രകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവജനങ്ങൾക്ക് കഴിയണം. ആ പ്രകാശത്തെ മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഏതു മുറിവും ഉണക്കുന്നവാനാണ് ക്രിസ്തു. ഏത് താളം തെറ്റിയ അവസ്ഥയും സാഹചര്യങ്ങളും ക്രമീകരിക്കുവാനും അവിടുത്തേയ്ക്ക് കഴിയും. അന്ധകാരത്തിൽ പ്രകാശം ചെരിയുന്ന ദൈവത്തിന്റെ പ്രകാശത്തെ ലോകത്തിലേയ്ക്ക് പകരുവാൻ കടപ്പെട്ടവരാണ് ഓരോ യുവതിയുവാക്കളും. അദ്ദേഹം കൂട്ടീച്ചേർത്തു.

ജനുവരി 3മുതൽ 7വരെയുള്ള അഞ്ചു ദിവസത്തെ പരിപാടികളാണ് ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്സിറ്റി സ്റ്റൂഡൻസ് അസോസിയേഷൻ സംഘടിപ്പിച്ചത്. ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് നയിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. ‘ക്രിസ്തുവാകുന്ന താക്കോലിന്റെ ഉത്തരങ്ങൾ നിങ്ങൾ ഓരോരുത്തരും’ എന്നതായിരുന്നു ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. 17000ത്തോളം അംഗങ്ങൾ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും പരിപാടികളിൽ പങ്കെടുത്തു.

Share:

Latest Posts

Related Posts

    Don’t want to skip an update or a post?