Follow Us On

29

March

2024

Friday

കാരിത്താസ് സാഫ്ബിന്‍ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

കാരിത്താസ് സാഫ്ബിന്‍ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

ന്യൂഡല്‍ഹി: കാരിത്താസ് ഓസ്‌ട്രേലിയയുടെയും കാരിത്താസ് സ്വിറ്റ്‌സര്‍ലണ്ടിന്റെയും സഹകരണത്തോടെ കാരിത്താസ് ഇന്ത്യ ആരംഭിക്കുന്ന ‘സാഫ്ബിന്‍’ പദ്ധതിക്ക് തുടക്കമായി. കാലാവസ്ഥയിലുള്ള മാറ്റം അതിജീവിക്കുന്നതിന് ജൈവവൈവിധ്യത്തിനും അഡാപ്റ്റീവ് രീതിയിലുള്ള കൃഷിക്കും പ്രാധാന്യം നല്‍കി് ചെറുകിടകര്‍ഷകരുടെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഇതിന്റെ ഒന്നാം ഘട്ടത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ കര്‍ഷകര്‍ തങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയെയും കാര്‍ഷിക സമ്പദ്ഘടനയെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടത്തുന്നു. പ്രാദേശികമായി ഫലപ്രദമാകുന്ന ഏറ്റവും നല്ല പരിഹാരമാര്‍ഗം കണ്ടെത്താനും കൃഷയില്‍ അവലംബിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. കര്‍ഷകര്‍, കൃഷി ശാസ്ത്രജ്ഞര്‍, ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര സംഘടനകള്‍ എന്നിവരുടെ പങ്കുവയ്ക്കലുകളും കൂട്ടായ പഠനവും പ്രശ്‌നപരിഹാരശ്രമങ്ങളുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തെക്കന്‍ ഏഷ്യയിലെ ഭൂരിഭാഗം കര്‍ഷരും രണ്ട് ഹെക്ടറില്‍ താഴെ മാത്രം സ്ഥലമുള്ള ചെറുകിടകര്‍ഷകരാണെന്ന് പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ നീതി ആയോഗിലെ ഭൂനയവിഭാഗം മുന്‍ തലവന്‍ ഡോ. റ്റി ഹാക്ക് പറഞ്ഞു. തെക്കന്‍ കൊറിയയിലെയും ജപ്പാനിലെയും കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ അഞ്ചക്കസംഖ്യ വരുമാനമായി ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 1000 ഡോളറില്‍ താഴെയാണ് വാര്‍ഷിക വരുമാനം ലഭിക്കുന്നത്. ആ രണ്ട് രാജ്യങ്ങളിലുമുള്ള എണ്ണമറ്റ കര്‍ഷക കൂട്ടായ്മകളാണ് ഇതിന്റെ കാരണമെന്ന് ഡോ. ഹാക്ക് ചൂണ്ടിക്കാണിച്ചു. സാഫ്ബിന്നിലൂടെ നമ്മുടെ രാജ്യത്തും ഇത് സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുകിട കര്‍ഷകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കാരിത്താസ് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു. ചെറുകിട കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം കണ്ടെത്തുന്നതിലൂടെയും ഗ്രാമങ്ങളിലെ ചെറുകിടകര്‍ഷകരെ നഗരങ്ങളിലെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജൈവവൈവിധ്യവും പ്രകൃതിയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സാധിക്കും. സേഫ് ബിന്നിലൂടെ ഭാരത്തിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ സ്വത്തുക്കളും ഉല്‍പ്പന്നങ്ങളും സംരക്ഷിക്കാനുള്ള ഒരു സുരക്ഷാവലയമാണ് ഒരുക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ലൂമന്‍ മൊന്റീരോ 1982-ല്‍ സ്ഥാപിതമായ കാരിത്താസ് ഇന്ത്യയെക്കുറിച്ച് ലഘുവിവരണം നടത്തി. 165 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഗ്ലോബല്‍ കാരിത്താസ് കോണ്‍ഫഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഇന്ത്യ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?