Follow Us On

19

March

2024

Tuesday

കാലിഫോർണിയയിൽ പരിശുദ്ധ കന്യാമാതാവിന്റെ രൂപം കണ്ണീർ തൂകുന്നു

കാലിഫോർണിയയിൽ പരിശുദ്ധ കന്യാമാതാവിന്റെ രൂപം കണ്ണീർ തൂകുന്നു

കാലിഫോർണിയ: ഫ്രെസ്‌നോയിൽ പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപം കണ്ണൂനീർ തൂകുന്നു. കഴിഞ്ഞ ഒന്നര വർഷമായി മാതാവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തൂകുന്നതായി രൂപത്തിന്റെ ഉടമകളായ കുടുംബാംഗങ്ങൾ പറയുന്നു. മാതാവിന്റെ രൂപത്തിലെ വലതു കണ്ണിലാണ് കണ്ണുനീർ പൊടിയുന്നത്. അത് പിന്നീട് കവിളിലൂടെ ഒലിച്ചിറങ്ങുന്നുവെന്നഅനേകർ സാക്ഷ്യപ്പെടുത്തുന്നു.
പത്തുവർഷം മുമ്പ് ഒരു മദേർസ് ഡേ ഗിഫ്റ്റായിട്ടാണ് തനിക്ക് ഈ മാതാവിന്റെ രൂപം ലഭിച്ചതെന്ന് വീടിന്റെ ഉടമയായ മരിയ കാർഡേനാസ് വാർത്താലേഖകരോട് വെളിപ്പെടുത്തി. കണ്ണുനീരിന് റോസപ്പൂവിന്റെ സുഗന്ധമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും രൂപതയുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണ് കുടുംബവും ഇടവകജനവും.
സഭ അതിനെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷമേ അത് വിശ്വാസയോഗ്യമാണോ എന്ന് പ്രഖ്യാപിക്കൂ എന്ന് ഫ്രെനസോ രൂപതയുടെ ബിഷപ് അർമാൻഡോ ഒകാവോ പറഞ്ഞു.
മാതാവിന്റെ രൂപം ഇതുപോലെ കണ്ണുനീർ വാർത്ത സംഭവങ്ങൾ നിരവധിയാണ്. അതിൽ ചിലതുമാത്രമാണ് സഭ വിശ്വാസയോഗ്യം എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
1953 ൽ ഇറ്റലിയിലെ സിറോക്കോസിൽ സമാനമായസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആന്റോണിന ജനുസോ എന്ന ഇറ്റാലിയലൻ വനിത അവരുടെ ഭർത്താവിന്റെ വീട്ടിൽ വെച്ച് അവരുടെ വീട്ടിലെ മാതാവിന്റെ രൂപം കണ്ണുനീർ തുകന്നതുകാണുകയും സൗഖ്യം നേടുകയും ചെയ്തിരുന്നു. മാതാവിന്റെ രൂപത്തിൽ നിന്നൊഴുകിയ കണ്ണുനീർ അനേകർക്ക് സൗഖ്യം നൽകിയിട്ടുണ്ട്. 1954 ൽ പീയുസ് പന്ത്രണ്ടാമൻ അത് അംഗീകരിക്കകയും ചെയ്തു. നാല് ഡോക്ടർമാർ കണ്ണുനീർ പരിശോധിക്കുകയും അത് മനുഷ്യരുടെ കണ്ണീരിന് സമാനമായതു തന്നെ എന്ന് തെളിയിക്കുകയും ചെയ്തതിനുശേഷമായിരുന്നു അത്ഭുതമായി സഭ അംഗീകരിച്ചത്.
1970-80 കാലഘട്ടത്തിൽ ജപ്പാനിലെ അകിതയിൽ സംഭവിച്ചതും ഇതിനുസമാനമായ ഒരു അത്ഭുതമായിരുന്നു.
ദിവ്യകാരുണ്യത്തിന്റെ ദാസികൾ എന്ന സന്യാസിനി സമൂഹത്തിലെ സിസ്‌ററർ ആഗ്നസ് സസാഗ്വയ്ക് കരയുകയും രക്തം ഒലിക്കുകയും ചെയ്യുന്ന മാതാവിന്റെ മരം കൊണ്ടുള്ള തിരുരൂപത്തിൽ നിന്നും 101 സന്ദേശങ്ങൾ ലഭിച്ചു.
ക്രൈസ്തവരും അക്രൈസ്തവരുമായ അനേകം ഡോക്ടർമാർ രൂപത്തിൽ നിന്നും ഒഴുകന്ന രക്തം ബി ഗ്രൂപ്പാണെന്നും കണ്ണുനീർ ഏ.ബി ഗ്രൂപ്പിൽ പെട്ടതാണെന്നും കണ്ടെത്തി. പക്ഷേ, ആർച്ചുബിഷപ് ആ അത്ഭതവും സന്ദേശവും നിരസിച്ചു. പക്ഷേ, 1984 ൽ കൂടുതൽ വിശദമായ ഗവേഷണങ്ങൾക്കുശേഷം അവിടുത്തെ ബിഷപ് ജോൺ ഷോജിറോ അത് അത്ഭുതം തന്നെയെന്ന് അംഗീകരിച്ചു. അകിതയിലെ മാതാവിനോടുള്ള വണക്കം പ്രചാരം നേടുകയും ചെയ്തു.
വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതുവരെ വിശ്വാസികൾക്ക് അവിടെ പ്രാർത്ഥിക്കുയും സഹനത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാനും സാധിക്കുമെന്ന് മരിയൻ അത്ഭുതങ്ങളുടെ എക്‌സ്‌പേർട്ട് മൈക്കൽ ഒ നെയിൽ പറയുന്നു. സഭ ഇത്തരത്തിലുള്ള അത്ഭുതങ്ങളുടെ വിശ്വാസ്യത അംഗീകരിക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?