Follow Us On

28

March

2024

Thursday

കുപ്പത്തൊട്ടിയിൽ വീഴേണ്ട കുഞ്ഞ് ദൈവത്തിന്റെ മലർവാടിയിലേക്ക്

കുപ്പത്തൊട്ടിയിൽ വീഴേണ്ട കുഞ്ഞ് ദൈവത്തിന്റെ മലർവാടിയിലേക്ക്

ചങ്ങനാശേരി: തെക്കേക്കര കൊണ്ടോടിയ്ക്കൻ ടോമും ആഷയും ഈ കാലഘട്ടത്തിൽ ശ്രദ്ധേയരാണെന്ന് പറയാം. കൂവൈറ്റിൽ ജോലിക്കാരാണിവർ. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾ 20-ാം ആഴ്ച Anomaly സ്‌കാൻ (abnormality) നടത്തിയപ്പോൾ തലച്ചോറിന്റെ ഒരു ഭാഗത്ത് സിസ്റ്റ് ഉണ്ടെന്നും ഇത് 32 ആഴ്ചയാകുമ്പോൾ ചിലപ്പോൾ ശരിയായേക്കും എന്നും പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് അടുത്ത സ്‌കാനിംഗിൽ ബ്രയിന്റെ രണ്ട് വശത്തും സിസ്റ്റ് ഉണ്ടെന്ന് അറിഞ്ഞു. വീണ്ടും Feto Materal Department ൽ വിശദമായ ടെസ്റ്റിന് പോയി. അവിടെവച്ച് അവരുടെ കുഞ്ഞിന് തലയ്ക്ക് വലിപ്പം വളരെ കൂടുതലാണെന്നും ഫ്‌ളൂയിഡിന്റെ അളവും വളരെ കൂടുതലാണെന്നും കണ്ടെത്തി. അതുകൂടാതെ വയറ് തീർത്തും ചെറുതാണ്. കാലിന് നല്ല വളവുണ്ട്, ബ്രയിനിലേക്കുള്ള Mainconection തീർത്തും കുറവാണ്. കുഞ്ഞ് ജനിച്ചാലും വലിയ ബുദ്ധിമുട്ടായിരിക്കും എന്ന് ആ ടെസ്റ്റിൽ വ്യക്തമായി. മാതാപിതാക്കളോട് കുഞ്ഞിനെ കളയാം എന്ന നിർദ്ദേശവും നൽകി.
26 ആഴ്ചയായപ്പോൾ കുവൈറ്റിൽ നിന്ന് എറണാകുളത്ത് വന്ന് Amniocentesis ചെയ്തു. റിപ്പോർട്ട് വന്നപ്പോൾ കുഞ്ഞിന് നാല് ക്രോമസോമൽ തകരാറുകൾ ഉണ്ടെന്നുംഅൾട്രാസൗണ്ട് സ്‌കാൻ ചെയ്തപ്പോൾ വൈകല്യങ്ങൾ കൂടുതൽ ഉണ്ടെന്നും കുഞ്ഞിന്റെ ശിരസ് വളരെ വലുതാണെന്നും മൂക്കിന്റെ പാലം (എല്ല്) ഇല്ലെന്നും വളർച്ച തീർത്തും കുറവാണെന്നും കണ്ടെത്തി. എല്ലാ ഡോക്ടർമാരും കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ നിർദ്ദേശിച്ചു.  ഞങ്ങൾക്ക് അവരുടെ ആ തിരുമാനം സ്വീകാര്യം ആയിരുന്നില്ല.
ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാ.ജോർജ്  കൂടത്തിലിനെ  കണ്ടപ്പോൾ അദേഹം ആശ്വസിപ്പിച്ചു പ്രാർത്ഥിച്ചു അങ്ങനെ കുഞ്ഞിനെ ഏത് അവസ്ഥയിലും പൊന്നുപോലെ നോക്കാൻ അവർ തീരുമാനിച്ചു. തുടർന്നുള്ള സ്‌കാനിംഗിലെല്ലാം പ്രശ്‌നങ്ങൾ അതുപോലെ തുടരുന്നു എന്ന റിപ്പോർട്ടാണ് കിട്ടിയിരുന്നത്.   കുഞ്ഞിന് ഒരു പ്രശ്‌നവും വരാതിരിക്കാൻ 37 -ാം ആഴ്ചയിൽ കുഞ്ഞിനെ സിസേറിയൻ ചെയ്ത് പുറത്തെടുത്തു. കുഞ്ഞിന് രണ്ട് കിലോ തൂക്കം. കുഞ്ഞിന് പുറമെ കുറവുകൾ കാണാനില്ലായിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ തന്നെ കുവൈറ്റിൽ വച്ച് കുഞ്ഞിന് ഇമ്മാനുവേൽ എന്ന പേരിട്ട് മാമ്മോദീസാ നൽകി ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ഭാഗമാക്കി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയിരുന്നതുകൊണ്ട് Special Care Baby Unit ൽ വച്ചു. ഹൃദയത്തിന്റെ തകരാറും കാലിന്റെ വളവും മൂന്നാം മാസത്തിൽ സർജറി വഴി പരിഹരിച്ചു. ഏഴുമാസം വരെ അവർ എമ്മാനുവേൽ ടോമിനെ പൊന്നുപോലെ കരുതി വളർത്തി. ഏഴാം മാസം ദൈവസന്നിധിയിലേയ്ക്ക് എമ്മാനുവേൽ ടോം സംവഹിക്കപ്പെട്ടു.
ഇന്ന് കൊച്ചു ഇമ്മാനുവേൽ ടോം തോട്ടയ്ക്കാട് സെന്റ് ജോർജ്ജ് പള്ളിയിലെ സിമിത്തേരിയിൽ കൊച്ചുകല്ലറയിൽ നിത്യവിശ്രമത്തിൽ കഴിയുന്നു. നിസാരമായ ഒരംഗവൈകല്യമോ കുറവുകളോ ഉണ്ടെന്ന് സ്‌കാനിംഗ് റിപ്പോർട്ട് കണ്ടാൽ അപ്പോൾതന്നെ അതിനെ ഇല്ലായ്മ ചെയ്യാൻ മടിയ്ക്കാത്ത ഈ ലോകത്ത് ദൈവീകസമ്മാനമായ കുഞ്ഞ് ഇമ്മാനുവേലിന് ഭൂമിയിൽ പിറന്നു വീഴാനും ഈശോയുടെ മൗതികശരീരമായിത്തീരാനും അനുവദിച്ച ഈ ദമ്പതികളെ ഓർത്ത് ദൈവത്തിന് നന്ദിപറയാം. മനുഷ്യജീവന് യാതൊരു വിലയും നൽകാത്ത മരണസംസ്‌കാരത്തിന്റെ ഈ കാലഘട്ടത്തിൽ ഈ ദമ്പതികൾ മനുഷ്യജീവനോട് കാണിച്ച വലിയ ആദരവും സ്‌നേഹവും മറ്റുള്ളവർക്ക് പ്രചോദനമായിത്തീരട്ടെ. എന്ത് കുറവുണ്ടായാലും ദൈവം തരുന്ന കുഞ്ഞിനെ ആ കുഞ്ഞ് ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷത്തോടെ പരാതികൂടാതെ സ്വീകരിക്കാൻ ടോമും ആശയും കാണിച്ച് ഈ പ്രവൃത്തി ലോകം മുഴുവൻ അറിയാനിടയാകട്ടെ. അതിലൂടെ മനുഷ്യജീവന്റെ മഹത്വം ഏവരും അറിഞ്ഞ് സ്വീകരിക്കാൻ ഇടയാകട്ടെ.
എബ്രഹാം പുത്തൻകളം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?