Follow Us On

29

March

2024

Friday

ക്രിസ്തുവിലാണ് യഥാർത്ഥ സ്വാതന്ത്ര്യം :പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻ

ക്രിസ്തുവിലാണ് യഥാർത്ഥ സ്വാതന്ത്ര്യം :പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻ

കോൺസ്റ്റാന്റിനോപ്പിൾ : ക്രിസ്തുവിലാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യം എന്നും പരോന്മുഖമാണെന്നും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻ. സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിക്കുന്ന യഥാർത്ഥ സ്‌നേഹമാണ് നരകുലത്തിൻറെ ഭാവിയുടെ മൂലക്കല്ലും അച്ചാരവും. അദ്ദേഹം പറഞ്ഞു. ദൈവം തന്നെ പങ്കുചേർന്ന പവിത്രമായ മനുഷ്യപ്രകൃതിയെക്കുറിച്ചും മനുഷ്യർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും തിരുപ്പിറവിത്തിരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“അതിക്രമങ്ങൾ, സംഘർഷങ്ങൾ, അസമത്വങ്ങൾ, മൗലിക മനുഷ്യാവകാശലംഘനങ്ങൾ എന്നിവ നിറഞ്ഞ ലോകത്തിൽ ഒരിക്കൽ കൂടി ക്രിസ്തു ജനിച്ചിരിക്കുന്നു എന്ന വിളംബരം മുഴങ്ങുകയാണ്. മനുഷ്യവർഗം ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് മാത്രമല്ല അതിനോട് വിമുഖത കാട്ടുകയും ചെയ്യുന്നു”. അദ്ദേഹം പറഞ്ഞു.
“പ്രബലമായ സാങ്കേതികപുരോഗതി, അസാധാരണമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് സാമൂഹ്യനീതിയും ശാന്തിയും സ്ഥാപിക്കാനായിട്ടില്ല. സമാധാനത്തിൻറെ ഉറവിടം ദൈവമാണ്”. അതിനാൽ തന്നെ മാനവാന്തസ്സും സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കപ്പെടുന്നതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?