Follow Us On

28

March

2024

Thursday

ക്രിസ്തു ജീവിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ സന്ദേശം: കർദിനാൾ ഡാനിയേൽ എൻ. ദിനാർഡോ

ക്രിസ്തു ജീവിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ സന്ദേശം: കർദിനാൾ ഡാനിയേൽ എൻ. ദിനാർഡോ

വാഷിങ്ടൺ: യേശു ജീവിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ സന്ദേശമെന്നും കുരിശിലെ വേദനയും കല്ലറയിലെ ഒറ്റപ്പെടലും യേശു അനുഭവിച്ചെങ്കിലും അവന്റെ മരണവും ഉയിർപ്പും നമുക്ക് ഉത്ഥാനത്തിന്റെ ആനന്ദവും നിത്യജീവന്റെ സമ്മാനവും നൽകുകയും ചെയ്തുവെന്ന് ഗാൽവസ്റ്റൺ -ഹൂസ്റ്റൺ ആർച്ചുബിഷപ്പും ബിഷപ്പുമാരുടെ അമേരിക്കൻ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ ഡാനിയേൽ എൻ ദിനാർഡോ. ഈസ്റ്ററിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സന്ദേശത്തെപ്പറ്റി വിവരിച്ചത്.
“ജീവന്റെയും ആനന്ദത്തിന്റെയും സമ്മാനമാണ് ക്രിസ്തു ഇന്ന് നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ദൈവത്തിന്റെ കണ്ണിലൂടെ മറ്റുള്ളവരെ സഹോദരി-സഹോദരന്മാരായി വേണം നാം കാണാൻ. യേശുവിന്റെ പുനരുത്ഥാനത്തിന് ലോകത്തിൽ പ്രത്യാശയും സ്‌നേഹവും വിതയ്ക്കുവാൻ കഴിയും. ജീവനിലേക്കുള്ള മാർഗം കാണിക്കുവാനാണ് യേശു ഒറ്റപ്പെടലും വേദനയും സഹിച്ചത്”;അദ്ദേഹം പറഞ്ഞു.
“ഇന്നിന്റെ സംസ്‌ക്കാരം മറ്റുള്ളവരെ വ്യത്യസ്തരായി കാണാനും അവരെ ധ്രുവങ്ങളിലേക്ക് മാറ്റിനിർത്താനുമാണ് നമ്മെ പ്രേരിപ്പിക്കുന്നത്. പക്ഷെ യേശു എല്ലാവർക്കുമായാണ് കുരിശിന്റെ വഴിയെ പോയത്. എല്ലാവർക്കും അവന്റെ സ്‌നേഹം ആവശ്യമാണ്. എല്ലാവർക്കും അവന്റെ സ്‌നേഹം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ശൂന്യമായ കല്ലറയിലേക്ക് നോക്കി യേശു ജീവിക്കുന്നുവെന്ന് ആനന്ദത്തോടെ ഹൃദയം കൊണ്ടും ജീവിതം കൊണ്ടും നമുക്ക് പ്രഘോഷിക്കാം”;അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?