Follow Us On

28

March

2024

Thursday

ദൈവസ്‌നേഹമുണർത്തുന്നതാകട്ടെ ക്രിസ്മസ് ആഘോഷം: പാപ്പ

ദൈവസ്‌നേഹമുണർത്തുന്നതാകട്ടെ ക്രിസ്മസ് ആഘോഷം: പാപ്പ

വത്തിക്കാൻ: സിറ്റി കത്തോലിക്കരുടെ ക്രിസ്മസ് ആഘോഷം ആർഭാടങ്ങൾക്കപ്പുറം ദൈവസ്‌നേഹമുണർത്തുന്നതാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പ. ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കലാണ്. വിശ്വാസികൾ അത് മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യുവജനങ്ങളെയും നവദമ്പതികളെയും രോഗികളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

ക്രിസ്മസ് നമ്മിൽ ഉണർത്തേണ്ട മനോഭാവം എന്തെന്ന് പങ്കുവെച്ചുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ദരിദ്രരെ വിസ്മരിച്ച് ഉപഭോഗസംസ്‌കാരത്തിൽ മുഴുകാനുള്ള അവസരമല്ല ക്രിസ്മസ്. ദൈവം ആഗ്രഹിക്കുന്നത് ഇത്തരം ആഘോഷങ്ങളല്ല. പരസ്പരം പങ്കുവെക്കുകയും ദൈവസ്വരം ശ്രവിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ക്രിസ്മസ് ഓരോ കത്തോലിക്കനും അനുഭവിക്കുന്നത്.

സമാധാനരാജാവായ ഈശോയെ സ്വീകരിക്കാനുള്ള ഈ സമയത്ത് നമ്മിൽതന്നെയും അയൽക്കാരുമായും സമാധാനത്തിൽ സഹവർത്തിക്കണം. എല്ലാത്തിലും ആനന്ദം കണ്ടെത്തുകയും മറ്റുള്ളവരുടെ സ്വാന്തനവുമായി മാറനുള്ള അവസരമാകണം ഈ ക്രിസ്മസ്. അങ്ങനെ ഓരോരുത്തരും ചുറ്റും സാഹോദര്യത്തിന്റെ ലോകം പടർത്തുന്നവരാകണമെന്നും പാപ്പ് ഉദ്‌ബോധിപ്പിച്ചു.

പ്രതിസന്ധികളുടെയും ദാരിദ്രത്തിന്റെയും നടുവിൽ ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ യഥാർത്ഥത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. നമ്മെ അത്രയധികം സ്‌നേഹിക്കുന്നതുകൊണ്ടാണ് ദൈവം മനുഷ്യനായി അവതരിച്ചത്. അതുതന്നെയാണ് ക്രിസ്മസിന്റെ സന്ദേശവും. ആ സ്‌നേഹം മറ്റുള്ളവരിലേയ്ക്ക് പകരുമ്പോഴേ നമ്മുടെ ക്രിസ്മസ് പൂർണ്ണനാവുകയുള്ളു. പാപ്പ ഓർമ്മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?