Follow Us On

29

March

2024

Friday

സൗദി അറേബ്യയിൽ ചരിത്രം പിറന്നു; അർപ്പിക്കപ്പെട്ടത് പ്രഥമ ‘കോപ്റ്റിക് മാസ്’

സൗദി അറേബ്യയിൽ ചരിത്രം പിറന്നു; അർപ്പിക്കപ്പെട്ടത് പ്രഥമ ‘കോപ്റ്റിക് മാസ്’

സൗദി അറേബ്യ: ഈജിപ്ഷ്യൻ ബിഷപ്പ് ആവോ മോർക്കോസിന്റെ നേതൃത്വത്തിൽ ചരിത്രത്തിൽ ആദ്യമായി കോപ്റ്റിക് ഞായർ ആചരിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ മാർച്ചിൽ ഈജിപ്തിൽ നടത്തിയ സന്ദർശനത്തിൽ ബിഷപ്പിനെ സൗദിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.തുടർന്നാണ് ബിഷപ്പ് ആവോ സൗദിയിലെത്തിയതും ദിവ്യബലി അർപ്പണത്തിന് അവസരമൊരുങ്ങിയതും.

സൗദി അറേബ്യയിൽ കോപ്റ്റിക് വംശജർ താമസിച്ചിരുന്ന സ്ഥലത്ത് തുടർച്ചയായ രണ്ടു ദിവസവും ദിവ്യബലി അർപ്പിക്കപ്പെട്ടു. കോപ്റ്റിക് വിശ്വാസികളായ നിരവധി കുടുംബങ്ങൾ ദിവ്യബലിയിൽ പങ്കെടുത്തു. കെയ്‌റോയിൽനിന്ന് സൗദിയിലേയ്ക്ക് വന്നപ്പോൾ ദിവ്യബലി അർപ്പണത്തിനാവശ്യമായ വസ്തുക്കൾ കരുതിയിരുന്നെന്നും ബിഷപ്പ് അവോ മാർക്കോസ് പറഞ്ഞു.

സൗദി അറേബ്യ പോലെയുള്ള ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളുമായി ഉഷ്മളമായ ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾ കരീം, ഈജിപ്തിലെ അംബാസഡർ ഒസാമ അൽ നഗുലി, റിയാദിലെ ഈജിപ്ഷ്യൻ അംഗങ്ങൾ എന്നിവരുമായും ബിഷപ്പ് കൂടിക്കാഴ്ച നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?